Ticker

6/recent/ticker-posts

ബസ്സ് തൊഴിലാളികൾ കാഞ്ഞങ്ങാട്ടും അട്ടേങ്ങാനത്തും പാണത്തൂരിലും സംഘർഷം ബസ്സുകൾ കസ്റ്റഡിയിൽ, 9 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: സമയത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ ഏറ്റുമുട്ടി. ഇന്നലെ കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ വച്ചും പാണത്തൂർ വച്ചുമാണ് ഏറ്റുമുട്ടിയത്. ഇതേത്തുടർന്ന് രാജപുരം പോലീസ് രണ്ട് ബസുകളും കസ്റ്റഡിയിലെടുത്തു. കുടജാദ്രി, കൽമാസ് ബസ്സുകളിലെ ജീവനക്കാരാണ് ഏറ്റുമുട്ടിയത്. ഈ ബസുകളാണ് കസ്റ്റഡിയിലെടുത്തത്. ബസുകൾ പോലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ  മറ്റൊരു കൽമാസ് ബസിനെ അട്ടേങ്ങാനത്തു വച്ച്  വെച്ച് ഒരു സംഘം തടഞ്ഞു. യാത്രക്കാരെ ഇറക്കി വിടുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കുടജാദ്രി ബസുടമയുടെ മകൻ പ്രിയേഷ് ഉൾപ്പെടെ 9 പേർക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments