Ticker

6/recent/ticker-posts

ശോഭിക9 ന് എത്തും കാഞ്ഞങ്ങാട് ബിഗ് മാളിൽ

കാഞ്ഞങ്ങാട്: നാലു പതിറ്റാണ്ട് മുമ്പ് വയനാട്ടിലെ പുൽപ്പള്ളിയിൽ ആരംഭിച്ച് സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി പ്രവർത്തിച്ച് വരുന്ന ശോഭിക ടെക്സ്റ്റയിൽസിന്റെ കാഞ്ഞങ്ങാട്ടെ ബിഗ് മാളിൽ ഒരുക്കിയ ഷോറൂം ഉദ്ഘാടനം ഒമ്പതിന് രാവിലെ 10.30ന് നടക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ എന്നിവർ ചേർന്ന് ശോഭിക വെഡ്ഡിംഗ് മാൾ നാടിന് സമർപ്പിക്കും. ഇ. ചന്ദ്രശേഖരൻ എം.എൽ.എ, സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, നഗരസഭ ചെയർപേഴ്‌സൺ കെ.വി സുജാത, ആർ.ജി. അംബിക രമേഷ് തുടങ്ങി കലാസാംസ്‌കാരിക, രാഷ്ട്രീയ, വ്യാവസായിക മേഖലയിലെ പ്രമുഖർ സംബന്ധിക്കും.

കോഴിക്കോട്, കൊയിലാണ്ടി, കുറ്റ്യാടി എന്നിവിടങ്ങളിൽ നിന്നുള്ള പ്രവർത്തന മികവുമായാണ് ശോഭിക കാഞ്ഞങ്ങാട്ടെത്തുന്നത്. അമ്പതിനായിരം സ്‌ക്വയർ ഫീറ്റിലാണ് ശോഭിക കാഞ്ഞങ്ങാട്ട് ഒരുങ്ങിയിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് പർച്ചേസ് നടത്തുന്ന ഉപഭോക്താക്കളിൽ നിന്നും നറുക്കെടുപ്പിലൂടെ പത്ത് ഭാഗ്യശാലികൾക്ക് ഒരു പവൻ വീതം സ്വർണ്ണനാണയം സമ്മാനിക്കും.

വാർത്താസമ്മേളനത്തിൽ ശോഭിക മാനേജിംഗ് ഡയറക്ടർമാരായ ശിഹാബ് കല്ലിൽ, ഇർഷാദ് ഫജർ, ശംസുദ്ധീൻ കല്ലിൽ, ഹാഷിർ ഫജർ, എ.കെ ശറഫുദ്ധീൻ, ഫൈസൽ കല്ലിൽ, ജനറൽ മാനേജർ എൽ.എം ദാവൂദ്, ബിഗ് മാൾ മാനേജിംഗ് ഡയറക്ടർ ശംസുദ്ധീൻ പാലക്കി എന്നിവർ സംബന്ധിച്ചു.

  
Reactions

Post a Comment

0 Comments