Ticker

6/recent/ticker-posts

വിസ വാഗ്ദാനം ചെയ്ത് ഭർതൃമതിയിൽ നിന്നും യുവാവിൽ നിന്നുമായി എട്ട് ലക്ഷം തട്ടി

കാഞ്ഞങ്ങാട് വിസ നൽകാമെന്നു പറഞ്ഞ് രണ്ടുപേരിൽ നിന്നായി എട്ടു ലക്ഷം രൂപ വാങ്ങി  വഞ്ചിച്ചുവെന്ന പരാതിയിൽ എറണാകുളം സ്വദേശിക്കെതിരെ വെള്ളരിക്കുണ്ട് പൊലിസ് കേസെടുത്തു. പുല്ലേപ്പടി സ്വദേശി വിനോയി തോമസി (35) നെതിരെയാണ് കേസ്. വെള്ളരിക്കുണ്ട് കോട്ടയിലെ ജാക്സ് കെ ജോയി (42 ),വെള്ളരിക്കുണ്ടിലെ ആൻ്റണി ഡൊമനിക് (47) എന്നിവരിൽനിന്ന് യഥാക്രമം മൂന്നരലക്ഷം രൂപയും നാലര ലക്ഷം രൂപയുമാണ് വാങ്ങിയത്. ജാക്സിനു  കാനഡയിലേക്കും    ആൻറണി ഡൊമനിക്കിനോട് ഭാര്യക്ക്ലിത്വാനയിലേക്കും  വിസ നൽകാമെന്ന് പറഞ്ഞു പണം വാങ്ങുകയായിരുന്നു. 2019 മാർച്ചിലാണ് ഇരുവരിൽ നിന്നും പണം വാങ്ങിയത്. ആറുമാസത്തിനകം വിസ ലഭിക്കുമെന്നാണറിയിച്ചിരുന്നത്. എന്നാൽ വിസ നൽകുകയോ പണം തിരിച്ചുനൽകാതിരിക്കുകയും ചെയ്യായാത്തതിനാലാണു പരാതി നൽകിയത്.
Reactions

Post a Comment

0 Comments