കാഞ്ഞങ്ങാട് മുഖ്യമന്ത്രിയും കുടുംബത്തെയും അപ മാനിക്കും വിധം വാട്ട്സ് ആപ്പിൽ ശബ്ദ സന്ദേശം നൽകിയ ബളാൽ സ്വദേശിയെ വെള്ളരിക്കുണ്ട് പാെലിസ് അറസ്റ്റു ചെയ്തു. പൊടിപ്പളത്തെ സി. നാരായണൻ (52) ആണ് അറസ്റ്റിലായത്. കോൺഗ്രസ്സ് പ്രവർത്തകനാണ്. നമ്മുടെ നാട് എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം പോസ്റ്റ് ചെയ്തത്. സി.പി.എം ബളാൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. സി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.സി സാബുവിൻ്റെ പരാതിയിലാണ് കേസെടുത്തത്.
0 Comments