കാഞ്ഞങ്ങാട്:വീട്ടിൽ കയറി യുവതിയെ ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതികളോടു പരാതിക്കാരിക്ക് നഷ്ടപരിഹാരം നൽകാൻ കോടതി നിർദേശിച്ചു ചിത്താരിയിലെ എ.കെ നസീറ (35)യ്ക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. ഇവരുടെ വീട്ടിൽ കയറിയാണ് ഭീഷണിപ്പെടുത്തിയത്. പ്രതികളായ തൊട്ടിയിലെ പി.എം ഹംസ (54)), ഹലീമ (46), പി. എം സലിം ( 40), കബീർ (30), നജാസ് (19) എന്നിവരാണ് പ്രതികൾ. 1000 രൂപ വീതം നഷ്ടപരിഹാരം നൽകാനും 2000 രൂപ പിഴയടക്കുവാനും ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) ഉത്തരവിട്ടത്. 2020 ഡിസംബർ പത്തിനാണു സംഭവം. ബിസിനസ് സംബന്ധമായ തർക്കത്തെ തുടർന്നാണ് ഭീഷണിപ്പെടുത്തിയത്.
0 Comments