Ticker

6/recent/ticker-posts

കവർച്ച നടന്ന ഹോട്ടലിൽ പോലീസ് നായയെ എത്തിച്ച് തെളിവെടുത്തു

കാഞ്ഞങ്ങാട് ഹോട്ടൽ കുത്തിത്തുറന്നു കവർച്ച നടത്തിയ സംഭവത്തിൽ     അന്വേഷണത്തിൻ്റെ ഭാഗമായി പൊലിസ് നായയെ സ്ഥലത്തു കൊണ്ടുവന്നു പരിശോധന നടത്തി.  പ്രതിയെ കണ്ടെത്തുവാൻ പോലീസ് അന്വേഷണം ഊർജിതമാക്കി. ബസ് സ്റ്റാൻഡിനു സമീപത്തെ ഹൈഡൈൻ ഹോട്ടൽ കുത്തിത്തുറന്നു 8000 രൂപയും മൊബൈൽ ഫോണുമാണു കവർന്നത്. ഹോട്ടലിൽ നിന്ന് മണം പിടിച്ച പൊലിസ് നായ സമീപത്തെ തുണിക്കടയുടെ ഭാഗത്തേക്കു പോയി തിരിച്ചു ഹോട്ടലിലേക്കു തന്നെ   മടങ്ങുകയായിരുന്നു. കവർച്ചയ്ക്കെത്തിയ യുവാവിൻ്റെ   യുവാവിൻറെ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.ഇവ വ്യാപകമായി പ്രചരിപ്പിച്ചു  പ്രതിയെ കണ്ടെത്താനാണ് പൊലിസ് ശ്രമം നടത്തുന്നത്.
Reactions

Post a Comment

0 Comments