Ticker

6/recent/ticker-posts

കൂട് തകർത്ത് നായക്കൂട്ടം രണ്ട് ആടുകളെ കടിച്ച് കൊന്നു

കാഞ്ഞങ്ങാട് :നായക്കൂട്ടം കൂട് തകർത്തു ആടിനെയും കുഞ്ഞിനെയും കടിച്ചുകൊന്നു. ബഹളം കേട്ട് രക്ഷപ്പെടുത്താനെത്തിയ   ഗൃഹനാഥയ്ക്കു നേരെയും നായക്കൂട്ടം  പാഞ്ഞടുത്തു. തിങ്കൾ രാവിലെ അജാനൂർ മുട്ടുന്തല കൊത്തിക്കാലിലാണ് നായക്കൂട്ടം പരാക്രമം കാട്ടിയത്.ആയിഷാബിയുടെ  ആടുകളെയാണ് കടിച്ചു കൊന്നത്.   കൂട് തള്ളി മാറ്റിയാണ് അകത്തു കയറിയത്. ആടുകളെ പുറത്തേക്ക്  വലിച്ചിഴച്ചു കൊണ്ടു പോവുകയായിരുന്നു. സംഭവം കണ്ട് ആടുകളെ രക്ഷിക്കാൻ പോയപ്പോഴാണ്   ആയിഷാബിയ്ക്കു നേരെ ഓടിയടുത്തത്. അതിനിടെ ആയിഷുവിൻ്റെ  നിലവിളികേട്ട് നാട്ടുകാരെത്തുമ്പോഴേയ്ക്കും നായക്കൂട്ടം ഓടി മറയുകയായിരുന്നു.
Reactions

Post a Comment

0 Comments