Ticker

6/recent/ticker-posts

സി പി ഐ മടിക്കൈ സമ്മേളനം സമാപിച്ചു

മടിക്കൈ: മടിക്കൈ അമ്പലത്തുകരയിൽ സർക്കാർ ഹോമിയൊ ആസ്പത്രി ആരംഭിക്കണമെന്ന് സി. കുമാരന്റെ അദ്ധ്യക്ഷതയിൽ സി.പി.ഐ. മടിക്കൈ ബ്രാഞ്ച് സമ്മേളനം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. സമ്മേളനം പാർട്ടി ജില്ല കൗൺസിൽ മെമ്പർ എ ദാമോദരൻ ഉൽഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി എ. കൃഷ്ണൻ പ്രവർത്തനറിപ്പോർട്ടും, മണ്ഡലം കമ്മറ്റി മെമ്പർ കെ. ശാർങ്ങാധരൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ബങ്കളം കുഞ്ഞികൃഷണൻ, എൻ ബാലക്യഷ്ണൻ, കെ.രഞ്ജിത് , കെ.കുഞ്ഞിക്കണ്ണൻ എന്നിവർ അഭാവാദ്യം ചെയ്ത് സംസാരിച്ചു. പുതിയ സെക്രട്ടറിയായി വി.പ്രകാശനെയും, അസി: സെക്രട്ടറിയായി കെ.രതീഷിനെയും തെരഞ്ഞെടുത്തു.
Reactions

Post a Comment

0 Comments