Ticker

6/recent/ticker-posts

ഷോപ്പ് ലൈസൻസ് പുതുക്കുന്നതിന് വാ പാരികളും നഗരസഭയും ചേർന്ന് ക്യാമ്പ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് :നഗരസഭയിലെ 2022-23 സാമ്പത്തിക വർഷത്തെ ഐ എഫ് ടി ഇ ആൻ്റ് ഒ എസ് ലൈസൻസ് പുതുക്കുന്നതിന് മർച്ചൻ്റസ് അസോസിയേഷനുമായി സഹകരിച്ച് ക്യാമ്പ് സംഘടിപ്പിച്ചു. ലൈസൻസ് പുതുക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനും സാമ്പത്തിക വർഷാവസാനത്തിലെ തിരക്ക് ഒഴിവാക്കുന്നതിനും ക്യാമ്പ് പ്രയോജനപ്പെടുമെന്നതിനാലാണ് വികേന്ദ്രീകൃതമായ രീതിയിൽ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത പറഞ്ഞു. സ്ഥിരം സമിതി ചെയർമാന്മാരായ പി അഹമ്മദലി, കെ അനീശൻ, കെ.വി മായാകുമാരി, വർക്കിംഗ് ഗ്രൂപ്പ് ചെർമാൻ ടി വി.സുജിത്ത് കുമാർ, കൗൺസിലർമാരായ കുസുമം ഹെഗ്ഡെ, സി രവീന്ദ്രൻ, ടി ബാലകൃഷ്ണൻ,മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് സി.യൂസഫ് ഹാജി,എം വിനോദ് ,കെ.വി ലക്ഷ്മണൻ എന്നിവർ സംബന്ധിച്ചു.
Reactions

Post a Comment

0 Comments