Ticker

6/recent/ticker-posts

പുതിയ കോട്ടയിലെ ഹോട്ടൽ മുറിയിൽ നിന്ന് മയക്കുമരുന്ന് പിടിച്ച കേസിൽ പ്രതി റിമാന്റിൽ

കാഞ്ഞങ്ങാട് : നഗരത്തിലെ ലോഡ്ജിൽ വച്ച് 210 മില്ലിഗ്രാം എം .ഡി.എം.എ മയക്കുമരുന്നുമായി പിടിയിലായയുവാവിനെ റിമാന്റ് ചെയ്ത് ജയിലിലടച്ചു മടക്കര തുരുത്തി ബസാറിലെ മടപ്പുരം ഹൗസിൽ സിദ്ധിഖിനെ (40)യാണ് ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി ഷൈനിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ഡി. വൈ.എസ്.പി ഡോ. വി ബാലകൃഷ്ണന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്   നടത്തിയ പരിശോധനയിലാണ്  എം.ഡി.എം.എ പിടികൂടിയത്. എസ്.ഐ. സുവർണ്ണൻ, സീനിയർ സിവിൽ പൊലിസ് ഓഫിസർ രഞ്ജിത് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
എൽവി ടെമ്പിളിനടുത്തുള്ള ഹോട്ടലിലെ 205 ആം മുറിയിൽ സ്വയം ഉപയോഗത്തിനും വിൽപ്പനക്കും സൂക്ഷിച്ച മയക്കുമരുന്നുമായാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.സ്ക്കൂട്ടർ കസ്റ്റഡിയിലെടുത്തു. ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു
Reactions

Post a Comment

0 Comments