പെരിയ:ഫെബ്രുവരി 17 ശരത്ത് ലാൽ കൃപേഷ് മൂന്നാം രക്തസാക്ഷിത്വദിനാചാരണത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 9:30 ന് പെരിയ കല്യോട്ട് ശരത്ത്ലാൽ- കൃപേഷ് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. രക്തസാക്ഷികളുടെ രക്തസാക്ഷിത്വ അനുസ്മരണ യോഗം വിഡിയോ കോൺഫറൻസിലുടെ കെ.പി.സി.സി. പ്രസിഡണ്ട് .കെ.സുധാകാരൻ എം.പി. ഉദ്ഘാടനം ചെയ്തു. പകയുടെ, വിദ്വേഷത്തിന്റെ, കൊലപാതകത്തിന്റെ രാഷ്ട്രീയം അവസാനിപ്പിക്കാൻ സി.പി.എം തയ്യാറാവണമെന്നും
കൊലപാതകത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും നിയമത്തിന് മുൻപിൽ കൊണ്ടുവരാൻ തുടരന്വേഷണം നടത്തണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.യോഗത്തിൽ ഡിസിസി പ്രസിഡന്റ്
പി.കെ.ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി അനുസ്മരണ പ്രഭാഷണം നടത്തി.സിപിഎംന്റെ മുഖമുദ്ര തന്നെ അക്രമമാണെന്നും കല്യാണ വീടുകൾ പോലും കൊലക്കളമാക്കുന്ന തരത്തിൽ നാടിന്റെ ക്രമ സമാധാനം തകർന്നതായ് രാജ് മോഹൻ ഉണ്ണിത്താൻ എം പി ആരോപിച്ചു.
മുൻ ഡിസിസി പ്രസിഡന്റ്മാരായ കെ.പി. കുഞ്ഞികണ്ണൻ , ഹക്കീം കുന്നിൽ,യുഡിഫ് ജില്ല കൺവീനർ എ ഗോവിന്ദൻ നായർ, കെ.പി.സി.സി സെക്രട്ടറിമാരായ ബാലകൃഷണൻ പെരിയ, കെ നീലകണ്ഠൻ, എം അസ്സിനാർ, കെപിസിസി മെമ്പർമാരായ, പി.എ. അഷറഫലി, കരിമ്പിൽ കൃഷ്ണൻ, മീനാക്ഷി ബാലകൃഷ്ണൻ, ഡിസിസി ഭാരവാഹികളായ പി.ജി. ദേവ്, പി.വി. സുരേഷ്, ഗീത കൃഷ്ണൻ, ധന്യാ സുരേഷ്, ടോമി പ്ലാച്ചേനി,മാമുനി വിജയൻ,കരുൺ താപ്പ,എം സി പ്രഭാകരൻ,കെ പി പ്രകാശൻ,ഹരീഷ് പി നായർ,ജെ എസ് സോമശേഖര ഷേനി,യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ് കുമാർ, സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫ്, സാജിദ് മൗവ്വൽ, ബ്ലോക്ക് പ്രസിഡന്റ്മാരായ സി രാജൻ പെരിയ,ബലരാമൻ നമ്പ്യാർ, മടിയൻ ഉണ്ണികൃഷ്ണൻ, പി കുഞ്ഞി കണ്ണൻ, ലക്ഷ്മണ പ്രഭു, കെ വാരിജാക്ഷൻ, കെ ഖാലിദ്, തോമസ് മാത്യു, നേതാകളായ അഡ്വ എം കെ ബാബുരാജ്,ടി. രാമകൃഷണൻ, പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദൻ,ശരത്തലാലിന്റെ പിതാവായ പി കെ സത്യനാരായണൻ, കൃപേഷിന്റെ പിതാവ് പി വി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
0 Comments