കാഞ്ഞങ്ങാട്: നടിയെ ആക്രമി സംഭവവുമായി തന്നെയും കുടുംബത്തെയും ഭീ ഷണിപ്പെടുത്തിയ കേസിൻറ അന്വേഷണം വേഗത്തിലാക്ക ണമെന്നാവശ്യപ്പെട്ട് 'ബേക്കൽ മലാംകുന്ന് സ്വദേശി വിപിൻ ലാൽ നൽകിയ ഹർജിയിൽ വിശദീകരണ റിപ്പോർട്ട് നൽകി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. ക്രൈംബ്രാഞ്ച് റിപ്പോർട്ട് പരിഗണിക്കുന്നതിനായി ഹൊസ്ദുർഗ് രണ്ടാം ക്ലാസ്സ് മജിസ് ട്രേറ്റ് കോടതി കേസ് ഈ മാസം നാലിലേക്ക് മാറ്റി. കേസിലെ മാ പ്പുസാക്ഷിയാണ് വിപിൻ ലാൽ. ചലച്ചി ത്രനടനും കേരള കോൺഗ്രസ് (ബി) നേതാവുമായ കെ.ബി. ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ്കുമാർ കോ ട്ടാത്തലയാണ് വിപിൻലാലിനെ
നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടത്തിയത്.
2020 ജനുവരി 24-ന് പ്രദീപ് കുമാർ കോട്ടാത്തല നേരിട്ടു വന്നും പിന്നീട് ഫോണിൽ വി ളിച്ചും കത്തെഴുതിയും ഭീഷണി പ്പെടുത്തിയെന്നായിരുന്നു വി പിൻലാലിന്റെ പരാതി. തുടർന്ന് പ്രദീപ് അറസ്റ്റിലാകുകയും കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. കേസന്വേഷണം നിലച്ചിരിക്കുകയാണ ന്നും അന്വേഷണ പുരോഗതി അറിയണമെന്നും ആവശ്യപ്പെട്ടാണ് അഡ്വ. പി.വൈ. അജയ കുമാർ മുഖേന ഹൊസ്ദുർഗ്
ഒന്നാം ക്ലാസ് ജുഡീഷ്യൽ മജി സ്ട്രേട്ട് കോടതി (രണ്ട് )യിൽ ദ ഹർജി നൽകിയത്.
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി കാ ക്കനാട് സബ്ജയിലിൽനിന്ന് ദിലീപിന് കത്തെഴുതിയെന്ന കാര്യം വെളിപ്പെടുത്തിയത് വി പിൻലാലാണ്. അന്നു മറ്റൊരു കേസിൽ സബ് ജയിലിൽ കഴി ഞ്ഞിരുന്ന ഇയാളാണ് സുനിക്ക് കത്തെഴുതിക്കൊടുത്തത്. ഇതേ തുടർന്ന് വിപിൻലാൽ പ്രതിയാ യി. പിന്നീട് അന്വേഷണസംഘം ഇയാളെ മാപ്പുസാക്ഷിയാക്കുക യായിരുന്നു.
0 Comments