കാഞ്ഞങ്ങാട്: രണ്ട് തരം ആർടിപിസിആർ ടെസ്റ്റുകൾ പ്ര വാസികളെ ദുരിതത്തിലാക്കുന്ന തായി കാസർകോട് പ്രവാസി വെൽഫെയർ അസോസിയേ ഷൻ ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു.. പ്രവാസികൾ യാത്ര പുറപ്പെടു അതിനു 72 മണിക്കൂർ മുമ്പ് ആർടിപിസിആർ നെഗറ്റീവ് സർ ട്ടിഫിക്കറ്റോടെ ടിക്കറ്റും മറ്റു രേ ഖകളും ആയി എയർപോർട്ടിൽ എത്തുമ്പോൾ വീണ്ടും ഒരു ടെ പുറത്തുള്ളതിന്റെ അഞ്ചിര ട്ടി തുക കൊടുത്ത് വീണ്ടുമെടുക്കണം. ഒരു നാലംഗ കുടും ബത്തിന് 10,000 രൂപയോളം ഇ തിന് ചിലവിടേണ്ടി വരുന്നു. എ യർപോർട്ടിന് പുറത്ത് വസൂലാ ക്കുന്നതിന്റെ അഞ്ചിരട്ടി ആണ് ഈ തുകയെന്നും എയർപോർ ടെസ്റ്റിൽ പലപ്പോഴും റിസൽ ട്ട് പോസിറ്റീവ് ആവുകയും ചെയ്യുന്നു.ടെസ്റ്റിൻ്റെ കൃത്യത ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. ഇങ്ങനെ പോസിറ്റീവാകുന്നവരുടെ ടിക്കറ്റ് ചാർജ് റീഫണ്ട് ചെയ്യാൻ പല കമ്പനികളും തയ്യാറാകുന്നില്ല. ഇവിടെ പോസിറ്റീവാകുന്നവർക്ക് തിരികെ പൊതുവാഹനയാത്ര അനുവദിക്കുന്നില്ല. പകരം പ്രത്യേക ടാക്സി വഴിയാണ് പോകേണ്ടി വരുന്നത്.
ഇതു വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. കൃത്യസമയത്ത് ജോലിയിൽ . തിരിച്ചു കയറാൻ കഴിയാത്തതിന്റെ ബുദ്ധിമുട്ടും അതുവഴി പലരുടെയും ജോലി നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാകുന്നു. രണ്ടുതരം ടെസ്റ്റ് എന്നത് ഇപ്പോഴും ഉത്തരമി ല്ലാത്ത ചോദ്യമായി അവശേഷി | ക്കുന്നതായി ഭാരവാഹികൾ ചൂ ണ്ടിക്കാട്ടി.നാട്ടിലേക്ക് വരുന്ന പ്രവാസി കൾ 72 മണിക്കൂർ മുമ്പുള്ള ആർടിപിസിആർ എടുത്താണ് വിമാനത്തിൽ കയറുന്നത്. ഇവിടെ ഇറങ്ങിയാൽ 10 ദിവസം വരെയുള്ള ക്വാറൻ്റൈനും അതു കഴിഞ്ഞ് വീണ്ടും കാേവിഡ് ടെസ്റ്റിന്റെ നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടി വ രുന്നു.
ചെറിയ അവധിക്ക് നാട്ടിൽ വ രുന്നവരുടെ കാര്യത്തിൽ വളരെ യധികം ബുദ്ധിമുട്ട് അനുഭവപ്പെ ടുന്നു. ഇത്തരത്തിൽ രണ്ട് തരം ടെസ്റ്റ് ഒഴിവാക്കാൻ സർക്കാർ ഇടപെടണമെന്ന് അസോസിയേ ഷൻ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ ഭാരവാ ഹികളായ പ്രമോദ് പെരിയ, രാമചന്ദ്രൻ കയ്യൂർ, നാരായണൻ ചേവിരി ബളാൽ, മുഹമ്മദ് കു ഞ്ഞി കുന്നിൽ, രത്നാകരൻ കരിച്ചേരി, തമ്പാൻ നിട്ടൂർ സംബന്ധിച്ചു.
0 Comments