കാഞ്ഞങ്ങാട്: കാണാതായ മധ്യവയസ്കയെ ചാലിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മടികൈ കാലിച്ചാംപൊതി കീക്കാംകോട്ടെ പരേതരായ മാലിങ്കന്റെയും പാട്ടിയുടെയും മകൾ എൻ. ഭാരതി (54) യെയാണ് കണിച്ചിറ ചാ ലിൽ മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാവിലെ മുതലാണ് കാണാതായത്.
തിരച്ചിലിനിടെ വൈകുന്നേരത്തോടെയാണ് മരിച്ച നിലയിൽ കണ്ടത്. സഹോദരങ്ങൾ: ബാലൻ, ഭവാനി.
0 Comments