Ticker

6/recent/ticker-posts

നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് യുവതിയുൾപ്പെടെ രണ്ട് പേർ മരിച്ചു, അപകടത്തിൽപ്പെട്ടത് മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയവർ

പയ്യന്നൂർ: നിർത്തിയിട്ട ലോറിക്ക പിറകിൽ കാറിടിച്ച് രണ്ടു പേർ മരിച്ചു.  മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.  പിലാത്തറ പാപ്പിനിശേരി റോഡിൽ കണ്ണപുരം പാലത്തിനു സമീപത്താണപകടം. അഴീക്കോട് അലവിൽ സ്വദേശിയും കണ്ണൂർ ജെഎസ് പോൾ കോർണറിലെ പ്രേമ ഹോട്ടൽ ഉടമയുമായ ഒ കെ പ്രജുൽ (34), ചിറക്കൽ സ്വദേശി പൂർണ്ണിമ (30) എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നു. കണ്ണൂർ സബ് ജയിലിന് സമീപത്തെ പുലരി ഹോട്ടൽ ഉടമ വിപിൻ്റെ ഭാര്യയാണ് പൂർണിമ. ഇരുവരുടെയും കുടുംബാംഗങ്ങളായ ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. ഇന്നു പുലർച്ചെ രണ്ടരക്കാണ് അപകടം.
Reactions

Post a Comment

0 Comments