Ticker

6/recent/ticker-posts

മൂന്ന് വയസ്സുകാരി കിണറ്റിൽ വീണു. മറ്റൊന്നുമാലോചിക്കാതെ കിണറിലേക്ക് എടുത്ത് ചാടി കുഞ്ഞിനെ രക്ഷപ്പെടുത്തി അമ്മുമ

രാജപുരം:: കള്ളാര്‍ ആടകത്ത്  മൂന്നു വയസുകാരി   കിണറ്റില്‍ വീണു.ഇത് കണ്ട അമ്മൂമ്മ മറ്റൊന്നും ആലോചിക്കാൻ നിന്നില്ല. പിന്നാലെ കിണറിലേക്ക്ചാടി കുട്ടിയെ രക്ഷപ്പെടുത്തി. സ്വന്തം ജീവൻ പണയം വെച്ച് കിണറ്റിൽച്ചാടികുത്തിനെ രക്ഷിച്ച അമ്മൂമയാണ് താരം. പിന്നീട്  കുറ്റിക്കോലില്‍ നിന്നെത്തിയ അഗ്നി രക്ഷാ സേന കുഞ്ഞി നെയും അമ്മൂമ യേയും കരക്കെത്തിച്ചു. റെയ്ചലെന്ന
കുട്ടിയാണ്  30 അടി താഴ്ചയും 8 അടി വെള്ളവുമുള്ള  കിണറ്റില്‍ വീണത്.   ആടകത്തെ  ലീലാമ്മ (56) യാണ് കൊച്ചുമകളെ    കിണറ്റില്‍ ചാടി. സാഹസികമായി രക്ഷിച്ചത്. വെള്ളത്തിൽ മുങ്ങിത്താഴതെ കുട്ടിയെ തോളിൽ വെച്ച് മറ്റൊരു കൈയ്യിൽ  മാേട്ടാേർ  പൈപ്പിൽ പിടിച്ചു നിന്നു.     അഗ്നിശമന സേനയെത്തി   ഇരുവരെയും കരക്കെത്തിക്കുകയായിരുന്നു. അയൽവാസി  മേരി കൊടക്കാട്ടുകുടിയുടെ വീട്ടുപറമ്പിലെ   കിണറ്റിലാണ് വീണത്. 
അസി.  സ്റ്റേഷന്‍ ഓഫീസര്‍  ഗോപാലകൃഷ്ണന്‍ മാവില യുടെ നേതൃത്വത്തില്‍  സി പി ബെന്നി, സണ്ണി ഇമ്മാനുവല്‍, നന്ദകുമാര്‍, പ്രസീത്, റോയി, കെ ഗോപാലകൃഷ്ണന്‍ എന്നിവര്‍ രക്ഷപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
Reactions

Post a Comment

0 Comments