നീലേശ്വരം: വീട്ടമ്മയെ പുഴയില്‍മരിച്ചനിലയില്‍ കണ്ടെത്തി.
നീലേശ്വരം നഗരസഭാ മുന്‍കൗണ്‍സിലറും സിപിഎം നേതാവുമായിരുന്ന പരേതനായ എന്‍.അമ്പുവിന്റെ ഭാര്യ നാരായണിയെയാണ്(70) കാര്യങ്കോട് പുഴയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. അസുഖത്തെതുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ഏതാനും മാസംമുമ്പ് കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയ്ക്കുശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇന്ന് ബുധനാഴ്ചരാവിലെയാണ്‌നാരായണിയുടെ മൃതദേഹം മുണ്ടേമാട് പാലത്തിന് സമീപം കണ്ടെത്തിയത്. രാത്രി ഉറങ്ങാൻ കിടന്നതാണ്. നീലേശ്വരം പോലീസിന്റെ നേതൃത്വത്തില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍: പ്രസന്നന്‍(ചുമട്ടുതൊഴിലാളി നീലേശ്വരം), അരുണപ്രഭ (കേരളാബാങ്ക് നീലേശ്വരം ബ്രാഞ്ച്), പ്രസാദ്(വിമുക്തഭടന്‍). മരുമക്കള്‍: സൗമ്യ(പാലായി), സിന്ധു (ചതുരകിണര്‍), അരവിന്ദന്‍ മാങ്ങാട്(നാടക പ്രവര്‍ത്തകന്‍).
0 Comments