Ticker

6/recent/ticker-posts

മണ്ണ്മാന്തിയന്ത്രത്തിന്റെ കൈ ഓട്ടോക്ക് മേൽ പതിച്ച് യുവതിയുടെ മൂന്ന് കാൽ വിരലുകൾ അറ്റു

കാഞ്ഞങ്ങാട്: മണ്ണ് മാന്തിയന്ത്രത്തിന്റെ കൈ ഓട്ടോക്ക് മേൽ പതിച്ച് യുവതിയുടെ മൂന്ന് കാൽവിരലുകൾ അറ്റു റോഡരികിലെ മണ്ണുമാന്തി യന്ത്രത്തിലിടിച്ച് ഓട്ടോ പാടെ തകർന്നു. യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു.  കരിന്തളം നരിമാളത്തെ ബഷീറിൻ്റെ  ഭാര്യ യു.കെ റംലത്തി (34)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം നരിമാളത്തു വച്ചാണ് അപകടം. കാലിന്റെ മധ്യഭാഗത്തെ മൂന്ന് വിരലുകളാന് അറ്റുതൂങ്ങിയത്.  റംലത്തിനെ കണ്ണൂർ മിംസ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഓട്ടോ, ഡ്രൈവർ മണ്ണുമാന്തിയന്ത്രം ഡ്രൈവർ എന്നിവർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.
നടുവേദനയെ തുടർന്ന് സഹോദരിമാർക്കൊപ്പം ആശുപത്രിയിലേക്ക് പോകവെയാണ് അപകടം
ഭാഗ്യം ഒന്ന് കൊണ്ട് മാത്രമാണ് വലിയ അപകടം ഒഴിവായത്.
യന്ത്രകൈ അൽപ്പം കൂടി മാറിയിരുന്നെങ്കിൽ അപകടം മറ്റൊന്നാകുമായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു
Reactions

Post a Comment

0 Comments