ചിത്താരി :എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടുപേരെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കര മാച്ചിനെ കോളനിയിലെ വിനോദ് ( 30 ), തച്ചങ്ങാട് അരവത്തെ പി. വി രോഹിത് (30) എന്നിവരെ നാല് ഗ്രാം മയക്കുമരുന്നുമായാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 10 .30 ന് ചിത്താരിയിൽ വച്ചാണ് പോലീസ് ഇൻസ്പെക്ടർ കെ.പി.ഷൈൻ അറസ്റ്റ് ചെയ്തത്. ചിത്താരി പാലത്തിന് സമീപത്തു കൂടി സ്കൂട്ടറിൽ പോകുന്നതിനിടയിൽ സംശയത്തെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.വാഹനം കസ്റ്റഡിയിലെടുത്തു
0 Comments