Ticker

6/recent/ticker-posts

ഒടുവിൽഇട്ടമ്മൽ- പൊയ്യക്കര റോഡ് പ്രവർത്തി ആരംഭിച്ചു

അജാനൂർ : ബി ആർ ഡി സി  യുടെ ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ഇട്ടമ്മൽ പൊയ്യക്കര റോഡ് പ്രവർത്തി ആരംഭിച്ചു. 1996 ലാണ് പൊയ്യക്കരയിൽ ബി ആർ ഡി സി റിസോർട്ട് നിർമ്മാണത്തിന് സ്ഥലം ഏറ്റെടുത്തത്. അതിന്റെ ഭാഗമായിട്ടാണ് ഇട്ടമ്മൽ മുതൽ പൊയ്യക്കര വരെ റോഡ് നിർമ്മിക്കാൻ സ്ഥലം ഏറ്റടുക്കുന്നത്. പിന്നീട് പല സങ്കേതിക പ്രശ്നങ്ങൾ കാരന്നം റോഡ് നിർമ്മാണം വൈകി.  ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം റോഡ് പ്രവർത്തി തുടങ്ങാൻ ആവശ്യമായ നടപടികൾ ആരംഭിച്ചു.  പൊതുമരാമത്ത് വകുപ്പ്  8 കോടി 40 ലക്ഷം രൂപയുടെ സങ്കേതിക അനുമതിയാണ് നൽകിയത്.  6,34,73,873 രൂപയ്ക്ക് കാസർഗോഡ് ഡെൽകോൺ എഞ്ചിനിയറിഗ് ആണ് ടെൻഡർ എടുത്തത്.  കോൺട്രാക്ടർ സമയബന്ധിതമായി പണി പൂർത്തിയാകാൻ തയ്യാറായിട്ടില്ല. എക്സിക്യുട്ടീവ് എഞ്ചിനീയർ ഇടപ്പെട്ട്  സമയം നീട്ടി നൽകി. സമയം നീട്ടി നൽകിയിട്ടും പണി പൂർത്തിയാക്കാനോ റോഡ് ടാറിംഗ് ഉൾപടെയുള്ള പണികൾ ആരംഭിക്കന്നതിനോ തയ്യാറായില്ല. കോൺട്രാക്ടർക്ക് വിശദീകരണ നോട്ടീസ് നൽകിയെങ്കിലും  മറുപടി നൽകാനോ റോഡ് പണി പുനരാരംഭിക്കാനോ തയ്യാറായില്ല.  കരാറുകാരനെ പൊതുമരാമത്ത് വകുപ്പ്  ഒഴിവാക്കുകയും ചെയ്തു. പിന്നീട് റി ടെൻഡർ നടപടികൾ വേഗത്തിലാക്കാൻ പൊതുമരാമത്ത് മന്ത്രി നേരിട്ട് ഇടപെട്ടുവേഗത്തിൽ റി ടെൻഡർ നടപടികൾ പൂർത്തീകരിച്ചു.   സുമ്പിൻ ആന്റണി  കരാർ ഏറ്റടുത്തത് വൈദ്യുതി തൂൺ മാറ്റാൻ ആവശ്യമായ നടപടികളും സ്വീകരിച്ചു. റോഡിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് ഉണ്ടായിരുന്ന കൈയേറ്റങ്ങൾ ജനപ്രതിനിധികളുടേയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടേയും ഇടപെടലിനെ തുടർന്ന് നീക്കം ചെയ്തു. 
    റോഡ് പ്രവർത്തിയുടെ തടസങ്ങളെല്ലാം പരിഹരിച്ച് ചൊവ്വാഴ്ച പ്രവർത്തി ആരംഭിച്ചു. അജാനൂർ ഗ്രാമ പഞ്ചായത്തിലെ തീരദേശ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡായത് കൊണ്ട്   കാഞ്ഞങ്ങാട് എം എൽ എഇ ചന്ദ്രശേഖരനും  പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭയുടെ നേതൃത്വത്തിൽ ഭരണ സമിതിയും  ഇടപെടൽ നടത്തുകയുണ്ടായി. ഒരു വർഷത്തിനിടയിൽ 4 തവണയാണ് പഞ്ചായത്ത് പ്രസിഡന്റ് പൊതുമരാമത്ത് വകുപ്പ് മന്ത്രി  പി എ മുഹമ്മദ് റിയാസിനെ കണ്ടത്. മന്ത്രി  താല്പര്യത്തോടെ ഇടപ്പെടുകയും ചെയ്തു. മുഹമ്മദ് റിയാസിന്റെ  നിലപാടിന്റെ ഭാഗമായിട്ടാണ്  വേഗത്തിൽനടപടികൾ  പൂർത്തീകരിച്ച് പ്രവർത്തി ആരംഭിക്കാൻ സാധിച്ചത്.
Reactions

Post a Comment

0 Comments