കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് സൗത്ത് വളപ്പൻ വലിയവീട് തറവാട് പുനഃപ്രതിഷ്ഠാ ബ്രഹ്മകലശ കളിയാട്ട മഹോത്സവത്തിന് തുടക്കമായി.
കാഞ്ഞങ്ങാട്: നാഷണൽ ഹൈവേ വികസനത്തിന്റെ ഭാഗമായി മാറ്റി പണിയേണ്ടി വന്ന കാഞ്ഞങ്ങാട് സൗത്ത് തളാപ്പൻ വലിയവീട് തറവാട് പുനഃപ്രതിഷ്ഠാ ബ്രഹ്മകലശ കളിയാട്ട മഹോത്സവം ആരംഭിച്ചു. ഫെബ്രുവരി 11 മുതൽ 15 വരെയാണ് ചടങ്ങുകൾ നടക്കുന്നത്. 11 വെള്ളിയാഴ്ച കുറ്റി പൂജയും മറ്റു ചടങ്ങുകളും നടന്നു. ഫെബ്രുവരി 12 ശനിയാഴ്ച സുദർശന ഹോമവും ആവാഹന ക്രിയകളും. ഫെബ്രുവരി 13 ഞായറാഴ്ച രാവിലെ 9.30 ന് കന്നി കലവറനിറയ്ക്കൽ. 10.30 ന് മുത്തപ്പനാർ കാവ് ക്ഷേത്രത്തിൽ നിന്നും കലവറ ഘോഷയാത്ര പുറപ്പെടും. വൈകുന്നേരം 5 മണിക്ക് ബ്രഹ്മശ്രീ മേക്കാട്ടില്ലത്ത് പത്മനാഭ പട്ടേരി അവർകൾക്ക് ആചാര്യ വരവേല്പ് നൽകും തുടർന്ന് ശുദ്ധിക്രിയകൾ. ഫെബ്രുവരി 14 തിങ്കളാഴ്ച രാവിലെ അഞ്ചുമണിക്ക് ഗണപതിഹോമവും രാവിലെ 8.34 മുതൽ10. 14 വരെയുള്ള മീനം രാശി ശുഭമുഹൂർത്തത്തിൽ പ്രതിഷ്ഠാകർമ്മവും നടക്കും. തുടർന്ന് പ്രസാദവിതരണം. വൈകുന്നേരം 3 മണി മുതൽ മാതൃസമിതി അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. വൈകിട്ട് 6 മണിക്ക് ദീപം വയ്ക്കലും തെയ്യം കൂടൽചടങ്ങും നടക്കും. ഫെബ്രുവരി 14 ന് രാത്രിയും ഫെബ്രുവരി 15 ന് പകലുമായി വിവിധ തെയ്യങ്ങളുടെ പുറപ്പാട് നടക്കും. ഉച്ചയ്ക്ക് 2.30 ന് ധർമ്മദൈവം വെള്ളാട്ട് ഭഗവതിയുടെ പുറപ്പാട്. വൈകുന്നേരം വിളക്കിലരിയോടുകൂടി സമാപനം
0 Comments