കാഞ്ഞങ്ങാട് /നീലേശ്വരം : മടിക്കൈ കാലിച്ചാംപൊതി പാലങ്കി കുഞ്ഞികൃഷ്ണന്റെ ആൾമറയില്ലാത്ത 12 മീറ്റർ താഴ്ചയുളള കിണറ്റിൽ വീണ പശു കിടാവിനെ രക്ഷിക്കാനിറങ്ങിയ മുന്നുപേരെ കാഞ്ഞങ്ങാടു നിന്നെത്തിയ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി കുഞ്ഞികൃഷ്ണൻ (60), അനൂപ് (25), സുരേഷ് (35) എന്നിവരെയാണ് വെള്ളിയാഴ്ച വൈകുന്നേരം കാഞ്ഞങ്ങാടു നിന്നെത്തിയ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തിയത്
ഉച്ചയ്ക്കു 3.30 ന് കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്താൻ ഇറങ്ങിയ മടിക്കൈ കുട്ടപ്പുന്നിലെ കെ.വി കുഞ്ഞിക്കണ്ണനെയും അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തിയിരുന്നു ഇതടക്കം നാലുപേരെയാണ് അഗ്നി രക്ഷാസേന രക്ഷപ്പെടുത്തിയത്.
0 Comments