Ticker

6/recent/ticker-posts

വീണ്ടും വൻ മയക്കുമരുന്ന് വേട്ട, ബുള്ളറ്റ് ബൈക്ക്,എ ടി എം പിടിച്ചു, ഒരാൾ അറസ്റ്റിൽ

മേൽപ്പറമ്പ്:സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം സംസ്ഥാനത്തുടനീളം നടന്നു വരുന്ന മയക്കുമരുന്ന് സ്പെഷ്യൽ ഡ്രൈവിന്റെ  ഭാഗമായി
കാസർഗോഡ് ജില്ലയിൽ ബേക്കൽ സബ് ഡിവിഷന് കീഴിൽ പോലീസ് നടത്തിയ പരിശോധനയിൽ വീണ്ടും എം ഡി എം എ എന്ന മാരക  മയക്കുമരുന്ന് പോലീസ് പിടികൂടി. കളനാട് കീഴൂർ ചെമ്പിരിക്ക റിസോട്ട് റോഡ് സ്വദേശിയായ ബഷിർ 34 പിടിയിലായത്. ബേക്കൽ ഡിവൈഎസ്പി സി കെ സുനിൽകുമാർ മേല്പറമ്പ സി ഐ ടി ഉത്തംദാസ് , എസ് ഐ വി കെ വിജയൻ എന്നിവരുടെ നേതൃത്ത്വത്തിൽ അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രി  മേല്പറമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ ദേളിയിൽ വെച്ച്  നടത്തിയ വാഹന  പരിശോധനയിലാണ്  നിരോധിത മയക്കുമരുന്നായ എംഡിഎംഎയുടെ  ശേഖരവുമായി   ഇപ്പോൾ അരമങ്ങാനം താമസക്കുന്ന  ബഷീർ 34 പിടിയിലായത്.

പ്രതിയിൽ നിന്ന് 19.75 ഗ്രാം മയക്കുമരുന്നുംബുളളറ്റ് മോട്ടോർ സൈക്കിളും എടിഎം കാർഡുകളും  പിടികൂടി

കഴിഞ്ഞയാഴ്ച ബേക്കൽ ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 
കളനാട് കീഴൂർ ചെറിയ പള്ളിക്ക് സമീപത്തെ ഷാജഹാനെയും 30   ചെമ്മനാട് കപ്പണടുക്കത്തെ ഉബൈദ് എ എം 45 നെയും മേല്പറമ്പ പോലീസ് അറസ്റ്റ് ചെയ്തിരുന്നു പ്രതികൾ ജയിലിലാണ്

കാസർഗോഡ് ജില്ല പോലീസ് മേധാവി ഡോ വൈഭവ് സക്സേനന്റെ നിർദ്ദേശപ്രകാരം 
മയക്കുമരുന്ന് വേട്ടയിൽ ഡി വൈ എസ് പി  സികെ സുനിൽ കുമാറിനൊപ്പം മേല്പറമ്പ സിഐ ഉത്തംദാസ് ടി, മേല്പറമ്പ എസ് ഐ വിജയൻ സ്പെഷ്യൽ  സ്ക്വാഡ് അംഗങ്ങളായ പ്രമോദ്, ജയേഷ് അജീഷ് സന്തോഷ് മേല്പറമ്പ സ്റ്റേഷനിലെ  പോലീസുകാരായ ജോസ് വിൻസൻറ് രജീഷ് പ്രശോഭ് വനിതാ പോലീസ് ഷീല എന്നിവർ പങ്കെടുത്തു 

അറസ്റ്റ് ചെയ്ത പ്രതിയെ  വൈദ്യ പരിശോധനയ്ക്ക് ശേഷം കാസർഗോഡ് സെഷൻസ് കോടതിയിൽ ഹാജരാക്കും

അടുത്ത കാലത്ത് കാസർഗോഡ് ജില്ല പോലീസ് മേധാവിയുടെ നേതൃത്ത്വത്തിൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ  വൻ മയക്കുമരുന്ന് വേട്ടയാണ് നടത്തിവരുന്നത്.
മയക്കുമരുന്ന് കടത്തുകാരെയും സംഘത്തിലെ മറ്റു  ആളുകളെ കുറിച്ചും  കൂടുതലായി അന്വേഷണം നടത്തി വരുന്നതായും ഇതിനായി സ്പെഷ്യൽ ആക്ഷൻ ഫോർസ് രൂപികരിച്ചതായും കാസർഗോഡ്  ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേന അറിയിച്ചു
Reactions

Post a Comment

0 Comments