കാസർഗോഡ് : കുമ്പള ഗ്രാമ പഞ്ചായത്തിലെ ബിജെപിയുടെ 9 അംഗങ്ങളും 2 സ്റ്റാൻ്റിംഗ് കമ്മിറ്റികളുടെ അദ്ധ്യക്ഷ സ്ഥാനവും സ്റ്റാൻഡിംഗ് കമ്മിറ്റി അംഗത്വവും രാജി വെക്കുമെന്ന് ബിജെപി കാസർഗോഡ് ജില്ലാ അദ്ധ്യക്ഷൻ അറിയിച്ചു. ബിജെപി കാസർഗോഡ് ജില്ലാ കോർ കമ്മിറ്റിയുടേയും സംസ്ഥാന നേതൃത്വത്തിൻ്റെയും തീരുമാനപ്രകാരമാണ് രാജി.
ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, മേഖല ജനറൽ സെക്രട്ടറി സുരേഷ് കുമാർ ഷെട്ടി, ജില്ലാ ജനറൽ സെക്രട്ടറിമാരായ എ. വേലായുധൻ, വിജയ കുമാർ റൈ, ബിജെപി കുമ്പള മണ്ഡലം പ്രസിഡൻ്റ് സുനിൽ കുമാർ ടിസി, കുമ്പള ഏരിയ കമ്മിറ്റി പ്രസിഡൻ്റുമാരായ പ്രദീപ് കുമാർ ആരിക്കാടി, സുജിത്ത് റൈ, കുമ്പള പഞ്ചായത്തിലെ ബിജെപി ജനപ്രതിനിധികൾ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
0 Comments