Ticker

6/recent/ticker-posts

തടവുകാരന് സാന്ത്വനവുമായി കാസർകോട് ജില്ലാ ജഡ്ജി

ചീമേനി:  കാസർകോട് ജില്ലാ ജഡ്ജി  സി.കൃഷ്ണകുമാർ ചീമേനിതുറന്ന ജയിലിലെ തടവുകാരന്റെ പരാതിയിൽ ഉടനടി നടപടി സ്വീകരിച്ച്  വേറിട്ട മാതൃകയായി. ന്യായാധിപൻ വിധി പറയുക മാത്രമല്ല. ശിക്ഷിക്കപ്പെട്ട തടവുകാരന് അർഹമായ നീതി ഉറപ്പു വരുത്തുകയും ചെയ്യുമെന്ന് തെളിയിക്കുന്നതായിരുന്നു കാസർകാട്  ജില്ലാ ജഡ്ജി യുടെ അടിയന്തര ഇടപ്പെടൽ.
  
 12 വർഷത്തിലേറെയായി ശിക്ഷ അനുഭവിക്കുന്ന ചീമേനി തുറന്ന ജയിലിലെ തടവുകാരൻ ജാഫർ (സി. നമ്പർ 667) ജയിലിലെ പരാതിപെട്ടിയിൽ നിക്ഷേപിച്ച നിവേദനം ശ്രദ്ധയിൽപ്പെട്ടതോടെയാണ്  അടിയന്തര നടപടി സ്വീകരിക്കാൻ ജഡ്ജി തീരുമാനിച്ചത്. 12 വർഷമായി ശിക്ഷ അനുഭവിക്കുന്ന താൻ 2017 ൽ  സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജിയിൽ  ഇതുവരെ തീർപ്പുകൽപ്പിച്ചില്ലെന്നും  പ്രായമേറിയ ഉമ്മയ്ക്കും കുടുംബത്തിനും ഏക തുണയായ തന്റെ ഹരജി സുപ്രീം കോടതി പരിഗണിക്കാൻ ഇടപെടണമെന്നുമായിരുന്നു തടവുകാരന്റെ നിവേദനത്തിലെ ആവശ്യം.  തടവുകാരന്റെനിവേദനം ജില്ലാ ജഡ്ജിയുടെ മുന്നിൽ  വന്നയുടൻതന്നെ സുപ്രീംകോടതി അഭിഭാഷകനും കാസർഗോഡ് നീലേശ്വരം സ്വദേശിയുമായ അഡ്വക്കറ്റ് പി വി ദിനേശിനെ ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുകയും സുപ്രീം കോടതി അഭിഭാഷകൻ ആവശ്യമായ സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു കേസിന്റെ വിവരങ്ങൾ മുഴുവൻ ശേഖരിച്ച് ലഭ്യമാക്കി ജില്ലാ ജഡ്ജി സി കൃഷ്ണകുമാർ ,'  പരോളിലായിരുന്ന തടവുകാരൻ ജാഫറിനെ ടെലിഫോണിൽ ബന്ധപ്പെടുകയും വിശദവിവരങ്ങൾ ചോദിച്ചറിയുകയും  സ്വീകരിച്ച നടപടികൾ തടവുകാരനെ നേരിട്ട് .അറിയിക്കുകയും ചെയ്തു. ഇതുപോലെ  തടവുകാരുടെ  പരിഗണനാർഹമായ നിവേദനങ്ങൾക്ക് എല്ലാ മാസവും പരിഹാരം കാണുമെന്ന്   ജില്ലാ ജഡ്ജിപറഞ്ഞു ഫെബ്രു22 ന്ലഭിച്ച പരാതിയിൽ അന്നുതന്നെ ഇടപെട്ട് പരിഹാരം കാണുകയായിരുന്നു.   ന്യായമായ പരാതികളിൽ സുപ്രീം കോടതിയിൽ വരെ സൗജന്യ നിയമ സഹായത്തിന് അഭിഭാഷകൻ പി.വി.ദിനേശ് സന്നദ്ധത അറിയിച്ചിട്ടുണ്ട് ജയിലുകളിലെ പരാതി പെട്ടികളിൽ നിക്ഷേപിക്കുന്ന പരാതികൾ പാഴാവുകയില്ലെന്ന് ഓർമപ്പെടുത്തുക കൂടിയാണ് ജില്ലാ ജഡ്ജിയുടെ നടപടിയിൽ തെളിയുന്നത്.
 ജില്ലയിലെ എല്ലാ ജയിലുകളിലും തടവുകാരുടെ പരാതികൾ നിക്ഷേപിക്കാൻ പരാതി പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്.
Reactions

Post a Comment

0 Comments