കാഞ്ഞങ്ങാട്പരപ്പയിലെ ആദ്യകാല പാരലൽ കോളേജ് അധ്യാപകനും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യവുമായിരുന്നു കുരിക്കൾ വീട്ടിൽ മോഹൻ (56) അന്തരിച്ചു. കാഞ്ഞങ്ങാട് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥനാണ്. നേരത്തെ കാഞ്ഞങ്ങാട് നഗരസഭ ജീവനക്കാരനായിരുന്നു.പരപ്പയിലെ ആദ്യ കാല പാരലൽ കോളേജായ നവഭാരതിൻ്റെ പ്രിൻസിപ്പളായിരുന്നു.
പരപ്പ അയ്യപ്പ ഭജനമഠത്തിന് സമീപം താമസിക്കുന്ന പരേതരായ പാലങ്കി കോമൻ മണിയാണിയുടെയും പാട്ടിയമ്മയുടെയും മകനാണ്. ഭാര്യ: സിന്ധു കാഞ്ഞങ്ങാട് (അഗൻവാടി അധ്യാപിക ). മക്കൾ: വിവേക് (ബേക്കൽ താജ് ഹോട്ടൽ ), നിവേദ് (പ്ലസ് ടു വിദ്യാർഥി ). സഹോദരങ്ങൾ: ലക്ഷ്മി, വേണുഗോപാലൻ, തമ്പാൻ, ശാന്ത, പരേതയായ കാർത്ത്യായനി.
0 Comments