കുറ്റിക്കോൽ :മുന്നാട് കുണ്ടം പാറയിൽ താമസിച്ചിരുന്ന ഒഡീഷ യുവതിയെയും രണ്ടു മക്കളെയും ദുരൂഹ സാഹചര്യത്തിൽ കാണാതായി ഒഡീഷ കോടങ്ങാട് സരു ഗുഡയിലെ വിപിൻ ബാലൻസിംഗ് 27 ന്റെഭാര്യ മാലിനി 22 മക്കളായ ഭാഗ്യലക്ഷ്മി നാലര കണ്ണൻ രണ്ടര വയസ്സ് എന്നിവരെയാണ് കാണാതായത് കഴിഞ്ഞ പന്ത്രണ്ടാം തീയതി ഉച്ചക്ക് 12 മണിക്ക് മൂന്നുമണിക്കും ഇടയിലാണ് യുവതിയെയും രണ്ടു മക്കളെയും കാണാതായത് മക്കളും യുവതിയും ഒഡീഷയിലെ സ്വന്തം വീട്ടിൽ എത്തിയിട്ടില്ലെ ന്നാണ് സൂചന ഭർത്താവിനൊപ്പം മാസങ്ങളായി യുവതിയും മക്കളും കുണ്ടും പാറയിൽ താമസിച്ച് വരികയായിരുന്നു ഇതിനിടയിലാണ് കുട്ടികളെയും യുവതിയേയും കാണാതായത് ഭാര്യയെയും മക്കളെയും കാണ്മാനില്ല എന്ന വിപിന്റെപരാതിയിൽ ബേഡകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
0 Comments