കാഞ്ഞങ്ങാട്: ചുമട്ടുതൊഴിലാളിയെ വീട്ടുപറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹൊസ്ദുർഗ് വെയർ ഹൗസിലെ ചുമട്ടുതൊഴിലാളിയും മൂവാരിക്കുണ്ട് പടിഞ്ഞാർ സ്വദേശിയുമായ കുരിക്കൾ അരവിന്ദൻ ( 52 )ആണ് മരിച്ചത്. ഇന്ന് രാവിലെ 10 .30 ന് വീടിനു പിറകുവശത്തെ മരക്കൊമ്പിലാണ് തൂങ്ങിയ നിലയിൽ. കുരിക്കൾ കുഞ്ഞമ്പുവിൻ്റെയും കുഞ്ഞമ്മാറമ്മയുടെയും മകനാണ്. ഭാര്യ: ഗീത. മക്കൾ: വിഷ്ണു, അർജുൻ. സഹോദരങ്ങൾ: മധു (ഗൾഫ്), ശ്യാമള, ചിത്ര, ജയന്തി.
0 Comments