അജാനൂർ : കോവളം ബേക്കൽ ജലപാത നിർമ്മാണത്തിന്റെ ഭാഗമായി ജലപാത കടന്നുപോകുന്ന സ്ഥലങ്ങൾ ചീഫ് എഞ്ചിനിയറുടെ നേതൃത്വത്തിൽ സ്ഥലങ്ങൾ സന്ദർശിച്ചു. കോവളം ബേക്കൽ ജലപാതയുടെ അവസാന റീച്ചിലാണ് കനാൽ നിർമ്മാണവും ചിത്താരി പുഴയിലെ നിർമ്മാണ പ്രവർത്തനങ്ങളും നാടക്കേണ്ടത്. വെള്ളായി തോട് വഴിയാണ് ചിത്താരി പുഴയിൽ ചേരുന്നത്. ചിത്താരി പുഴയുടെ ഭാഗമായിട്ടുള്ള പാലങ്ങൾ പുതുക്കി പണിയേണ്ടതുണ്ട്. അതിൽ പ്രഥമ പരിഗണന തകരാറില്ലായ അള്ളങ്കോട് പാലത്തിന് നൽകണമെന്ന് അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി ശോഭ ചീഫ് എഞ്ചിനീയറോട് നേരിട്ട് അഭ്യർത്ഥിച്ചു. അത് പരിശോദിച്ചു ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകി. മടിയൻ പാലം , അള്ളങ്കോട് പാലം, പാറക്കടവ് പാലം, ചിത്താരി പാലം തുടങ്ങിയ സ്ഥലങ്ങൾ സംഘം സന്ദർശിച്ചുഇൻലാന്റ് നാവിഗേഷൻ ചീഫ് എഞ്ചിനീയർ ശ്യാം ഗോപാൽ , ഡയറക്ടർ അരുൺ ജേക്കബ് എക്സി.എഞ്ചിനീയർ ഷീല അലോകൻ , അസി.എക്സി.എഞ്ചിനീയർ അനൂപ് , അസി.എഞ്ചിനീയർ സുധാകരൻ, വാട്ടർ ബാലൻസ് പഠനം നടത്തിയ കൺസൽട്ടൻറ് സ്ഥാപന ത്തിന്റെ പ്രതിനിധി രുചി കൽ റ, രവീന്ദ്ര ഓക്, ക്വിൽ പ്രതിനിധിയായ തോമസ് മാത്യു എന്നിവർ പങ്കെടുത്തു .അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി ശോഭ . വൈസ് പ്രസിഡന്റ് കെ സബീഷ് , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ മീന , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ കൃഷ്ണൻ മാസ്റ്റർ എന്നിവർ കൂടെ ഉണ്ടായിരുന്നു.
0 Comments