കാഞ്ഞങ്ങാട്: കോട്ടച്ചേരി മേൽപ്പാലം നിർമ്മാണ പ്രവർത്തി കഴിഞ്ഞ് മാസങ്ങളായിട്ടും തുറന്ന് കൊടുക്കാതെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും, ചില തൽപ്പരകക്ഷികൾക്ക് വേണ്ടി ഉൽഘാടനം മനപ്പൂർവ്വം വൈകിപ്പിക്കുകയാണെന്നും യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡൻ്റ് റമീസ് ആറങ്ങാടിയും, ജനറൽ സെക്രട്ടറി സലാം മീനപ്പീസും പ്രസ്ഥാവിച്ചു.
മേൽപ്പാലം ഉൽഘാടനം നടത്തി തുറന്നുകൊടുക്കാൻ ഉടൻ തയ്യാറാവണമെന്നും അല്ലാത്തപക്ഷം ജനകീയ പ്രക്ഷോങ്ങൾക്ക് യൂത്ത് ലീഗ് തയ്യാറാവുമെന്നും നേതാക്കൾ പ്രസ്ഥാവിച്ചു
0 Comments