Ticker

6/recent/ticker-posts

17 വർഷമപ്പുറമുള്ള ഓർമ്മകൾ അയവിറക്കി കാക്കിപ്പട ഒത്തുചേർന്നു, പുതിയ വേഷത്തിൽ

കാഞ്ഞങ്ങാട്:ഓർമ്മകൾ പുതുക്കി ഒത്തു ചേർന്നു.മാങ്ങാട്ട്പറമ്പ് 2005 ബാച്ച് ടെയിനിങ് ബാച്ചിന്റെ കാസർഗോഡ് ജില്ലാ സംഗമം റാണിപുരം ഒലീവ് റിസോർട്ടിൽ നടന്നു. കേരള പോലീസ് അസോസിയേഷൻ  രാജ്കുമാർ ബാവിക്കരയുടെ അധ്യക്ഷതയിൽ  രാജപുരം ഇൻസ്പെക്ടർ  ഉണ്ണികൃഷ്ണൻ വി ഉദ്ഘാടനം ചെയ്തു. ചന്തേര സബ് ഇൻസ്പെക്ടർ  ശ്രീദാസ് എം വി വിശിഷ്ഠാധിതി  ആയിരുന്നു. രാജേഷ് കുമാർ കിഴക്കുംകര സ്വാഗതവും മനോജ് ഇ.കെ നന്ദിയും പറഞ്ഞു. രാജേഷ് മണ്ണട്ട റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ രൂപേഷ് അനുസ്മരണം പ്രദീപൻ കോതോളിയും, ആശസകൾ അറിയിച്ച് ശ്രീ സുരേശൻ കാനം, ദീപു എന്നിവർ സംസാരിച്ചു. കേരള പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട രാജ്കുമാർ ബാവിക്കര,ഡിജിപി യുടെ ബാഡ്ജ് ഓഫ് ഹോണറിന് അർഹരായ പ്രദീപൻ കോതോളി, ശിവകുമാർ , നിഷാദ് എന്നിവർക്ക് ഉപഹാര സമർപ്പണം നടത്തി. തുടർന്ന് പോലീസ് കലാകാരൻമാർ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. കോവിഡ് കാലത്ത്  സഹായനിധിയിൽ നിന്നും സാമ്പത്തിക സഹായവും , കോവിഡ് ബാധിച്ച പാവങ്ങൾക്ക് ഭക്ഷണക്കിറ്റും അസുഖ ബാധിതരായ പോലീസ് ഉദ്യോഗസ്ഥർക്ക് സാമ്പത്തിക സഹായവും നൽകിയിരുന്നു. പുതിയ സെക്രട്ടറിയായി ഗിരിഷ് പാടി യെയും പ്രസിഡന്റായി രാജേഷ് കിഴക്കുംകരെയും തിരഞ്ഞെടുത്തു.
Reactions

Post a Comment

0 Comments