Ticker

6/recent/ticker-posts

തൊഴിലരങ്ങ് മെഗാതൊഴിൽ മേള 19 ന്


 
കാഞ്ഞങ്ങാട്:കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ മേൽനോട്ടത്തിൽ സങ്കൽപ്പ് പദ്ധതിയുടെ ഭാഗമായി കാസർകോട് ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും, ജില്ലാ സ്കിൽ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ തൊഴിലരങ്ങ് - മെഗാ ജോബ് ഫെയർ 2022 മാർച്ച് 19ന് ഗവ. കോളേജ് കാസർകോട് നടത്താൻ തീരുമാനിച്ചു. 

 43 ഓളം കമ്പനികളിലായി 3200+ ഓളം ഒഴിവുകൾ ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  തൊഴിൽ അന്വേഷകർക്ക് മാർച്ച് 16 വരെ സ്റ്റേറ്റ് ജോബ് പോർട്ടൽ  (www.statejobportal.kerala.gov.in) എന്ന വെബ്സൈറ്റ് വഴി  രജിസ്റ്റർ ചെയ്യാം. 

സ്റ്റേറ്റ് ജോബ് പോർട്ടലിൽ ജോബ് ഫെയർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തുകൊണ്ട്‌  തൊഴിൽ അന്വേഷകർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. എഞ്ചിനീയറിംഗ്, ഫാർമസി, നഴ്സിംഗ് , ഐടിഐ, ഓട്ടോമൊബൈൽ പോളിടെക്നിക്, എംബിഎ, ബിരുദം, ബിരുദാന്തര ബിരുദം, 
പ്ലസ് ടു, പത്താംതരം, , ഹ്രസ്വകാല തൊഴിൽ പരിശീലനങ്ങൾ നേടിയവർക്കും തൊഴിൽ മേളയിൽ അവസരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8848323517
Reactions

Post a Comment

0 Comments