കാഞ്ഞങ്ങാട് :കാളകളെ കുത്തിനിറച്ച് കൊണ്ടു പോയ കണ്ടെയ്നർ അപകടത്തിൽപ്പെട്ടു. പിന്നീട് മറ്റൊരു വണ്ടി വിളിച്ചുവരുത്തി മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടു . വിവരമറിഞ്ഞ് അമ്പലത്തറ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ, എസ്.ഐ. എ.ടി ദാമോദരൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി വാഹനം കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പുല്ലൂർ പൊള്ളക്കടയിലാണ് സംഭവം. പാലക്കാട് നിന്നും 29 കാളകളെ യാണ് കടുത്ത ആരോഗ്യ പ്രശ്നമു ണ്ടാക്കും വിധം കുത്തിനിറച്ച കാസർകോട്ടേക്കു കൊണ്ടുപോയത്. കാളകളെ പുറത്തുനിന്ന് കാണാൻ കഴിയാത്തവിധമാണ് കുത്തിനിറച്ചിരുന്നത്. പൊള്ളക്കടയിൽ വച്ച് മിൽമയുടെ വാഹനവുമായാണ് കൂട്ടിയിടിച്ചത്. വാഹനം സ്റ്റാർട്ട് ചെയ്യാൻ കഴിയാത്തതിനാൽ മറ്റൊരു വാഹനം വിളിച്ചുവരുത്തി മാറ്റുവാനായിരുന്നു ശ്രമം . അതിനിടയിലാണ് നാട്ടുകാർ എത്തി വാഹനത്തിൻ്റെ താക്കോലെടുത്തത്.പിന്നീട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വട്ടപ്പാറ അശോക് നഗറിലെ കെ സുധീഷ് 38, പെരഡാല കുണ്ടല മൂലയിലെ കെ നാരായണൻ 50 എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കാളകളെ സമീപത്തെ ഒരു ഫാമിലേക്ക് മാറ്റിയിട്ടുണ്ട്. മൃഗ ഡോക്ടർമാരെ വിളിച്ചുവരുത്തി പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. ഹൊസ്ദുർഗ് കോടതിക്ക് റിപ്പോർട്ട് നൽകി
0 Comments