Ticker

6/recent/ticker-posts

ഉത്തര മലബാറിൽ ഇനി പൂവിളികളുടെ നാളുകൾ ശാലിയ പൊറാട്ട് വൈകീട്ട്

പിലിക്കോട്: മീനമാസത്തിലെ കാര്‍ത്തീക നാള്‍ പിറന്നതോടെ വടക്കേ മലബാറിലെ കാവുകളും കഴകങ്ങളും ഇനി പൂവിളിയുടെയും പൂരക്കളിയുടെയും നാളുകള്‍ കൊണ്ട് സജീവമാകും. വടക്കേ മലബാറുകാരുടെ ദേശീയോല്‍സവമാണ് മീനമാസത്തിലെ കാര്‍ത്തിക നാള്‍ മുതല്‍ പൂരം നാള്‍വരെ ആഘോഷിക്കുന്ന ഉല്‍സവമാണ് പൂരം. പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തിലെ ശാലിയ പൊറാട്ടോടെയാണ് പൂരോല്‍സവത്തിന് തുടക്കമാകുക. ഈ വർഷത്തെ ശാലിയ പൊറാട്ട് മാർച്ച് എട്ടിന് വൈകീട്ട് അഞ്ചിന് നടക്കും.  പൊറാട്ട് ആഘോഷം തുടങ്ങുന്നത് പിലിക്കോട് തെരു സോമേശ്വരി ക്ഷേത്രത്തിൽ  വച്ച് ആരംഭിക്കും. കൊവിഡ് കാലത്തെ തുടർന്ന് ലളിതമായ ചടങ്ങിലൊതുക്കിയ ആചാരം ഇന്ന് വിപുലമായി ഉണ്ടാവും.കാസര്‍കോടിന്റെ സാംസ്‌കാരികപെരുമയിലെ മറ്റൊരു പ്രധാന കലാരൂപമാണ് ശാലിയ പൊറട്ട്. മലബാറിലെ ശാലിയ സമുദായാക്കാര്‍ക്കിടയില്‍ കാണുന്ന ഒരു അനുഷ്ഠാനകലയും രംഗകലയുമാണ് പൊറാട്ട് അഥവാ ശാലിയ പൊറാട്ട്. പൂരോത്സവവുമായി ബന്ധപ്പെട്ടാണ് പൊറാട്ട് അരങ്ങേറുന്നത്.
പൂവിളി, പൂരക്കളി, പൂരംകുളി തുടങ്ങി വടക്കന്‍ പൂരത്തിന് ചന്തം ചാര്‍ത്തുന്ന കാഴ്ചകള്‍ ഏറെയാണ്. പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം, ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രം എന്നിവടങ്ങളിൽ ഒരുമാസക്കാലം പൂരോല്‍സവം നടക്കും
Reactions

Post a Comment

0 Comments