Ticker

6/recent/ticker-posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശനം 48 കാരൻ അറസ്റ്റിൽ

പൊയിനാച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ഉടുതുണിപൊക്കി നഗ്നത പ്രദര്‍ശിപ്പിച്ച മധ്യവയസ്‌ക്കനെ ബേക്കല്‍ പോലീസ് പോക്‌സോ കുറ്റം ചുമത്തി അറസ്റ്റുചെയ്തു.
പൊയിനാച്ചി മൈലാട്ടിയിലെ സഞ്ജീവന്‍48നെയാണ് ബേക്കല്‍ എസ്.ഐ പി.രാജീവന്‍ അറസ്റ്റുചെയ്തത്. രണ്ടുദിവസം മുമ്പാണ് വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേ രെ സഞ്ജീവന്‍ ഉടുതുണിപൊക്കി നഗ്നത പ്രദര്‍ശിപ്പിച്ചത്. പെണ്‍കുട്ടി ഇക്കാര്യം രക്ഷിതാക്കളോടെ പറയുകയായിരുന്നു. തുടര്‍ന്ന് ബേക്കല്‍ പോലീസില്‍ പരാതി നല്‍കി. 
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബേക്കല്‍ പോലീസ് സഞ്ജീവനെതിരെ പോക്‌സോ കുറ്റം ചുമത്തി കേസെടുത്തു.  വൈകീട്ടാണ്  അറസ്റ്റുചെയ്തത്. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
Reactions

Post a Comment

0 Comments