Ticker

6/recent/ticker-posts

വീട്ടുമുറ്റത്ത് യുവതിയെ തലക്കടിച്ചുവീഴ്ത്തി സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്തു

മടിക്കൈ:വീട്ടുമുറ്റത്തിരിക്കുകയായിരുന്ന യുവതിയെ പട്ടാപ്പകല്‍ തലക്കടിച്ച് വീഴ്ത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു.
മടിക്കൈ കാഞ്ഞിരപൊയില്‍ കറുകവളപ്പില്‍ അനിലിന്റെ ഭാര്യ വിജിതയെ30യാണ് തലക്കടിച്ചു വീഴ്ത്തിയ ശേഷംകഴുത്തിലെ സ്വര്‍ണ്ണമാലയും കമ്മലും വളമോതിരവും കവർച്ച ചെയ്തത്. . ഇന്ന് ബുധൻരാവിലെയാണ് സംഭവം.
വീട്ടുമുറ്റത്തിരിക്കുകയായിരുന്ന വിജിതയെ  മോഷ്ടാവ് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ആദ്യത്തെ അടിയോടെ വിജിത ബോധ രഹിതയായി. ഏറെ സമയം കഴിഞ്ഞ്അതുവഴിവന്ന സമീപവാസിയായ കൃഷ്ണനാണ് വിജിതയെ വീട്ടുമുറ്റത്ത് ബോധരഹിതയായി കിടക്കുന്നത് കണ്ടത്. ഉടനെ നാട്ടുകാരെ വിളിച്ചു വരുത്തി വിജിതയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു.
തായന്നൂര്‍ കറുകവളപ്പില്‍ അശ്വതി നിവാസിലെ ടി.വി. പ്രഭാകരന്റെ വീട്ടിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന കുപ്രസിദ്ധ മോഷ്ടാവ് കറുകവളപ്പിലെ പെരളത്തുവീട്ടില്‍ അശോകന്‍ എന്ന അഭിയാണ് വിജിതയെ അക്രമിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതെന്നാണ് സൂചന. പോലിസിനെയും നാട്ടുകാരെയും വെട്ടിച്ച് കാട്ടിൽ കഴിയുന്നതിനിടെയാണ് വീണ്ടും കവർച്ച
Reactions

Post a Comment

0 Comments