മടിക്കൈ:വീട്ടുമുറ്റത്തിരിക്കുകയായിരുന്ന യുവതിയെ പട്ടാപ്പകല്‍ തലക്കടിച്ച് വീഴ്ത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു മടിക്കൈ കാടുകളിലേക്ക് കടന്നകു പ്രസിദ്ധ ക്രിമിനൽ അശോകനെ പിടിക്കാൻ ഡ്രോണെത്തിച്ച് മടിക്കൈയിലെ കാടിളക്കി ബുധനാഴ്ച വൈകീട്ട് പോലിസ് തിരച്ചിലാരംഭിച്ചു കാഞ്ഞിരപൊയില്‍ കറുകവളപ്പില്‍ അനിലിന്റെ ഭാര്യ വിജിത(30)യെ രാവിലെ തലക്കടിച്ചു വീഴ്ത്തിയ ശേഷംകഴുത്തിലെ സ്വര്‍ണ്ണമാലയും കമ്മലും മോതിരവും കവർച്ച ചെയ്യുകയായിരുന്നു .
വീട്ടുമുറ്റത്തിരിക്കുകയായിരുന്ന വിജിതയെ മോഷ്ടാവ് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ആദ്യത്തെ അടിയോടെ വിജിത ബോധ രഹിതയായി. ഏറെ സമയം കഴിഞ്ഞ്അതുവഴിവന്ന സമീപവാസിയായ കൃഷ്ണനാണ് വിജിതയെ വീട്ടുമുറ്റത്ത് ബോധരഹിതയായി കിടക്കുന്നത് കണ്ടത്. ഉടനെ നാട്ടുകാരെ വിളിച്ചു വരുത്തി വിജിതയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു.
തായന്നൂര്‍ കറുകവളപ്പില്‍ അശ്വതി നിവാസിലെ ടി.വി. പ്രഭാകരന്റെ വീട്ടിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന കുപ്രസിദ്ധ മോഷ്ടാവ് കറുകവളപ്പിലെ പെരളത്തുവീട്ടില്‍ അശോകന്‍ എന്ന അഭിയാണ് വിജിതയെ അക്രമിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതെന്ന് വ്യക്തമായതോടെയാണ് ഡ്രോണെത്തിച്ചത്.നാട്ടുകാരും പോലിസും കാട്ടിലൊളിച്ച പ്രതിയെ പിടിക്കാൻ മൂന്ന് ദിവസമായി നടത്തിയ തിരച്ചിൽ വിഫലമായിരുന്നു. ഉയർന്ന പോലിസ് ഉദ്യോഗസ്ഥരടക്കം വൻ പോലിസ് സന്നാഹവും ക്യാമ്പ് ചെയ്യുന്നു
0 Comments