Ticker

6/recent/ticker-posts

500 ഏക്കർ വരുന്ന മടിക്കൈയിലെ കാട്ടിനുള്ളിൽ പോലിസിന് പിടികൊടുക്കാതെ രാത്രിയിലും പകലും പ്രതി, പോലീസ് നായയെ എത്തിച്ചു. വെള്ളം ചോദിച്ചെത്തികവർച്ച നടത്തിയതും ഇതേ സംഘം ,ബസ് കണ്ടക്ടറെ കോടതിയിൽ ഹാജരാക്കി

കാഞ്ഞങ്ങാട്: സർക്കാറിന്റെയും സ്വകാര്യ വ്യക്തികളുടെ ഉൾപ്പെടെ 500 ഏക്കർ വരുന്ന കാട്ടിനുള്ളിൽ കഴിയുകയാണ് മടിക്കൈ കാഞ്ഞിരപൊയിലെ അശോകൻ, അമ്പലത്തറ എസ് ഐ മധു മടിക്കൈയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹവും നൂറിലേറെ നാട്ടുകാരും രണ്ട് ദിവസമായി കാട് വളഞ്ഞ് തിരച്ചിൽ നടത്തിയിട്ടും അശോകനെ പിടികൂടാനായില്ല.
ഫോണിലൂടെ കീഴടങ്ങാമെന്ന് വീട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞതല്ലാതെ മുതിർന്നില്ല. നാട്ടുകാരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട അശോകൻ കാട്ടിനുള്ളിൽ തന്നെയെന്ന് പോലീസ് ഉറപ്പാക്കി.
കാസർകോട് നിന്ന് പോലീസ് നായയെ കൊണ്ട് വന്ന് കാട്ടിനുള്ളിലും നീണ്ട് കിടക്കുന്ന മടക്കൈ പാറപ്പുറങ്ങളിലും വ്യാപക തിരച്ചിൽ നടത്തി.
അശോകന്റെ കുട്ട് പ്രതിയായ സ്വകാര്യ ബസ് കണ്ടക്ടർ ബന്തടുക്കയിലെ മഞ്ജുജുനാഥിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി.
കഴിഞ്ഞ ദിവസം കാഞ്ഞിരപ്പൊയിലിലെ വിട്ടിൽ വെള്ളം ചോദിച്ചെത്തി ഷെൽഫ് തകർത്ത് 30000 രൂപ കവർന്നത് ഉരുവരും ചേർന്നാണെന്ന് വ്യക്തമായി.
ഒരു മാസം മുൻപ് തായന്നൂരിലെ വീട്ടിൽ നിന്ന് പണം ആഭരണം. മൊബൈൽ ഫോണുകളും കവർച്ച ചെയ്തു
ടെൻറ് കെട്ടി കാട്ടിനുള്ളിൽ കഴിഞ്ഞ പ്രതികൾ തക്കം നോക്കി പുറത്തിറങ്ങി കവർച്ച നടത്താറാന്ന് പതിവ്.
Reactions

Post a Comment

0 Comments