രാജപുരംകേരള സംസ്ഥാന യുവജന ക്ഷേമ ബോഡ് സംഘടിപ്പിച്ച സംസ്ഥാന തല നാടൻ പാട്ട് മത്സരത്തിൽ കാസർകോട് ജില്ലക്ക് ഒന്നാം സ്ഥാനം. കലാഭവൻ മണി ചരമ വാർഷികത്തിൻ്റെ ഭാഗമായി ചാലക്കുടിയിൽ വെച്ച് സംഘടിപ്പിച്ച മണിനാദം സംസ്ഥാന തല നാടൻപാട്ട് മത്സരത്തിൽ മൂന്നാം തവണയും ഒന്നാം സ്ഥാനം നേടിയത്. ഒരു ലക്ഷം രൂപ ക്യാഷ് അവാർഡും ട്രോഫിയും നേടിയാണ് ജില്ല യുവജന കേന്ദ്രം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.ജില്ലക്ക് വേണ്ടി വണ്ണാത്തിക്കാനം ഓർമ്മ യുവ ക്ലബാണ് മത്സരത്തിൽ പങ്കെടുത്തത്.
0 Comments