കാഞ്ഞങ്ങാട്: കെ. റെയില്‍ പദ്ധതിക്കെതിരെ ഉദുമ പഞ്ചായത്ത് കെ റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വി സി ഡോ. ഖാദര്‍ മാങ്ങാട് സംഗമം ഉദ്ഘാടനം ചെയ്തു.
കൃത്യമായ പ്രായോഗിക പാരിസ്ഥിതിക പഠനങ്ങള്‍ നടത്താതെ പതിനായിരക്കണക്കിന് കുടുംബങ്ങളെ വഴിയോരമാക്കുന്ന തീര്‍ത്തും വിനാശകരമായ കെ റെയില്‍ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപകമായി നടന്നു വരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് ഉദുമ പഞ്ചായത്ത് കെ റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരെ സംഘടിപ്പിച്ച് ഉദുമയില്‍ ബഹുജന പ്രതിഷേധം സംഗമം നടത്തിയത്. സംഗമത്തിന് മുന്നോടിയായി നടന്ന പ്രകടനത്തില്‍ സ്ത്രീകളടക്കം നിരവധി പേര്‍ പങ്കെടുത്തു. ഉദുമ പഞ്ചായത്തിനെ കീറിമുറിച്ച് എട്ട് വാര്‍ഡുകളിലൂടെ കടന്നുപോകുന്നത കെ റെയില്‍ പദ്ധതി നൂറിലധികം കുടുംബങ്ങളെ കുടിയിറക്കുകയും അതിന്റെ ഇരട്ടിയിലധികം കുടുംബങ്ങളുടെ നിലനില്‍പ് തന്നെ ചോദ്യം ചെയ്യുന്ന സഹാചര്യം തന്നെ ഉടലെടുത്തിരിക്കുകാണെന്ന്.യോഗം കുറ്റപ്പെടുത്തി. ഏക പക്ഷീയമായി മുന്നോട്ട് പോകുന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെ റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. ജര്‍മനിയെ രണ്ടായി വിഭജിച്ച ബര്‍ലിന്‍ മതില്‍ ജനങ്ങള്‍ അടിച്ചുപെളിച്ചത്‌പൊലെ ഇവിടെ കെറെയിലിന്റെ പേരില്‍ കേരളത്തെ വിഭജിച്ച് നിര്‍മ്മിക്കന്ന മതില്‍ ഇടിച്ച് പൊളിക്കാന്‍ കാരണമാക്കരുതെന്ന് അദ്ദേഹം പറഞ്ഞു. കെ റെയില്‍ വിരുദ്ധ ജനകീയ സമിതി ചെയര്‍പേഴ്‌സണ്‍ ഗീതാ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ വിരുദ്ധ ജനകീയ സമിതി സംസ്ഥാന കമ്മിറ്റിയംഗം അനൂപ് ജോണ്‍ മുഖ്യപ്രഭാക്ഷണം നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക പഞ്ചായത്തംഗം പുഷ്പ ശ്രീധരന്‍, ഉദുമ പഞ്ചായത്ത് സ്റ്റാന്‍ിംഗ് കമ്മിറ്റി ചെയര്‍പോഴ്‌സണ്‍ സൈനബ അബുബക്കര്‍ അംഗങ്ങളായ ചന്ദ്രന്‍ നാലാംവാതുക്കല്‍, ഹാരീസ് അങ്കകളരി, ബിന്ദു സുധന്‍, ശകുന്ദള ഭാസ്‌ക്കരന്‍, ബഷീര്‍ പാക്യര, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ വി ആര്‍ വിദ്യാസാഗര്‍, തമ്പാന്‍ അച്ചേരി, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അബ്ദുള്‍ ഖാദര്‍ ചട്ടംഞ്ചാല്‍, കെ ടി ഭക്തവത്സലന്‍, ഹമീദ് മാങ്ങാട്, കെ എം അമ്പാടി, കെ റെയില്‍ വിരുദ്ധ ജനകീയ സമിതി ട്രഷറര്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. കെ റെയില്‍ വിരുദ്ധ ജനകീയ സമിതി കണ്‍വീനര്‍ കെ ബി എം ഷെരീഫ് സ്വാഗതവും പി കെ അബ്ദുളള നന്ദിയും പറഞ്ഞു.
0 Comments