Ticker

6/recent/ticker-posts

ഊട്ടി, മടിക്കേരിയടക്കം കർണാടകയിലും തമിഴ്നാട്ടിലെയും വിനോദ കേന്ദ്രങ്ങൾ തിങ്ങിനിറഞ്ഞു, ഞായറും രണ്ട് ദിവസത്തെ പണിമുടക്കും അടിച്ച് പൊളിച്ച് ഉദ്യോഗസ്ഥരടക്കം മലയാളികൾ

കാഞ്ഞങ്ങാട്:ആയിരത്തിലധികം ഹോംസ്റ്റേ, ഹോട്ടൽ-റിസോർട്ടുകളിൽ അതിലുമേറെ മുറികൾ. പക്ഷേ മടിക്കേരിയിലും ചുറ്റുവട്ടത്തും ഒറ്റ മുറി പോലും ഒഴിവില്ല. ബുക്ക് ചെയ്തത് മുഴുവൻ മലയാളികൾ.
കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ ഉത്സവകാലത്തെക്കാളും ആൾക്കൂട്ടം. മലയാളികൾ മാത്രം.
അവധിദിനമല്ലാതിരുന്നിട്ടും അപ്രതീക്ഷിതമായ തിരക്ക് കണ്ട് അന്തം വിട്ട്  കന്നഡിഗർ.
വിനോദയാത്രയും ക്ഷേത്രദർശനവുമായി കോടികളാണ് കർണാടകയുടെ പെട്ടിയിൽ വീണത്
തമിഴ്നാട്ടിലും സ്ത്ഥി വിഭിന്നമല്ല ഞായർ അവധിയും ഒപ്പം തുടർച്ചയായെത്തിയ രണ്ട് ദിവസത്തെ പണിമുടക്കും പതിനായിരക്കണക്കിന് മലയാളികൾ തമിഴ്നാട്ടിലെയും കർണാടകയിലും വിനോദ കേന്ദ്രത്തിൽ ആഘോഷിച്ചു.
ഊട്ടിയിൽ പതിനായിരക്കണക്കിന് മലയാളികളാണെത്തിയത്.ഇവിടെ ഹോട്ടൽ മുറികൾ എല്ലാം ഫുൾ വാഹന പാർക്കിംഗ് സൗകര്യമില്ലാതെ ആയിരങ്ങൾ വലഞു. ഊട്ടി മലാളികളെ കൊണ്ട് നിറഞ്ഞ കാഴ്ചയായിരുന്നു.
പല ഉദ്യോഗസ്ഥരും അധ്യാപകരും കുടുംബസമേതമാണ് യാത്ര പുറപ്പെട്ടത്.
പണിമുടക്ക് ആരംഭിക്കും മുൻപെ ഉദ്യോഗസ്ഥരടക്കം മലയാളികൾ കേരള അതിർത്തി കടന്നു
Reactions

Post a Comment

0 Comments