Ticker

6/recent/ticker-posts

കാറിന് നേരെ പരാക്രമത്തിൽ 13 വയസ്സുകാരിക്ക് പരിക്കേറ്റ സംഭവത്തിൽ കെ എസ് ആർ ടി സി ഡ്രൈവർക്കെതിരെ കേസ്

നിലേശ്വരം: കെ എസ് ആർ ടി സി ഡ്രൈവർ കാറിനുനേരെ നടത്തിയ പരാക്രമത്തിൽ പതിമൂന്നു വയസ്സുകാരിക്ക് പരിക്കേറ്റെന്ന പരാതിയിൽ ഡ്രൈവർക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു
പേരോൽ പട്ടേനയിലെ കെ.ലജീഷിൻ്റെ 42 പരാതിയിൽ കൊല്ലം സ്വദേശിയായ കെ എസ് ആർ ടി സി ഡ്രൈവറുടെ പേരിലാണ് നീലേശ്വരം പോലീസ് കേസെടുത്തത്.
ലജീഷിൻ്റെ മകൾ ശ്രീലക്ഷ്മിക്കാണ് പരിക്ക്
രണ്ട് ദിവസം മുൻപ് രാത്രി 845 ന് പള്ളിക്കര മേൽപ്പാലത്തിനടുത്താണ് സംഭവം.റോഡിൻ്റെ എതിർ ഭാഗത്തിലൂടെ നിയമം ലംഘിച്ച് ഓടി കാറിനെ ഇടിക്കാൾ ശ്രമിച്ചത് ചോദ്യം ചെയ്തപ്പോൾ ഡ്രൈവർ കാറിന് നേരെ പരാക്രമം നടത്തകയായിരുന്നുവെന്നാണ് പരാതി.
കാറിൻ്റെ വലതു ഭാഗം ഡോർ ശക്തമായി തുറന്ന് കാറിൻ്റെ ബോഡിയിലിടിച്ച് കാറിൻ്റെ പിൻഭാഗം ഡോർ ഗ്ലാസ് പൊട്ടി കാറിനുള്ളിൽ വീണ് മകൾ ശ്രീലക്ഷ്മിക്ക് പരിക്കേൽക്കുകയും കാറിന് കേട് പാട് സംഭവിച്ച് കാൽ ലക്ഷത്തിൻ്റെ നഷ്ടം സംഭവിച്ചതായാണ് കേസ്
Reactions

Post a Comment

0 Comments