Ticker

6/recent/ticker-posts

പ്രായപൂർത്തിയാകാത്ത മകന് കാർ ഓടിക്കാൻ നൽകിയ പിതാവ് കുടുങ്ങി, വാഹനം കസ്റ്റഡിയിൽ

കാഞ്ഞങ്ങാട് :പതിനേഴുകാരനായ മകനു കാറോടിക്കാൻ നൽകിയതിന് പിതാവിനെതിരെ  പോലീസ് കേസെടുത്തു കാർ കസ്റ്റഡിയിലെടുത്തു. കോട്ടിക്കുളത്തെ കെ.എ അബ്ദുൽ കരീമി ( 47 ) തിരെയാണ് ഹൊസ്ദുർഗ് പൊലീസ് കേസെടുത്തത്.  കഴിഞ്ഞദിവസം ആലാമി പള്ളിയിൽ വച്ച് പതിനേഴുകാരൻ കാറോടിച്ചു പോകുന്നതു ശ്രദ്ധയിൽ പെട്ട എസ് കെ പി സതീഷ് ആണ് കാർ കസ്റ്റഡിയിലെടുത്തത്. കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പിതാവാണ് കാറോടിക്കാൻ നൽകിയതെന്നു പറഞ്ഞത്.
Reactions

Post a Comment

0 Comments