അമ്പലത്തറ:: അമ്പലത്തറ സ്വദേശിനിയായ യശോദയിപ്പോൾ ഹാപ്പിയാണ്.യശോദയുടെ 3ആടുകളെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നതുമുതൽ അവർ കടുത്ത മനോവിഷമത്തിലായിരുന്നു. അവരുടെ സങ്കടം നവ മാധ്യമങ്ങളിൽ വന്ന അന്ന് മുതൽ യശോദക്ക് ഒരു കുഞ്ഞാട് എന്ന് പേരിട്ടു സമനസ്സുകൾതുടങ്ങിയ പദ്ധതി ദിവസങ്ങൾക്കൊണ്ട് 6ആടുകളെ നൽകാൻ കുട്ടായ്മയ്ക്ക് കഴിഞ്ഞു. സുമനസുകളുടെ കരുതൽ യശോദക്ക് കൈത്താങ്ങായി 'മണ്ണിന്റെ കാവലാൾ പ്രവർത്തകർ യശോദയുടെ വീട്ടിലെ ത്തി ആടുകളെ കൈമാറി.
അമ്പലത്തറ എസ്.ഐ മധുസുധനൻ, ജോസഫ് ബിരിക്കുളം ഗ്രൂപ്പ് അഡ്മിൻ ഹരീഷ് കൊളംകുളം നാസർപാറപ്പള്ളി കുഞ്ഞിക്കണ്ണൻ നായർ, രാഹുൽ കാലിച്ചാനടുക്കം, വേണു വട്ടപ്പാറ ചേർന്നാണ് ആടുകളെ കൈമാറിയത്
കർഷക സംഗമങ്ങൾ സംഘടിപ്പിച്ച് അന്യം നിന്നു പോകുന്ന വിത്തുകൾ കൈമാറുക, ജൈവകൃഷി പ്രോത്സാഹന പരിപാടികൾ നടത്തുക, കാർഷിക മേഖല അഭിമുകീകരിക്കുന്ന പ്രശ്നങ്ങൾ അധികാര സ്ഥാനത്ത് എത്തിക്കുക.
വിവിധ കാർഷിക വിഷയങ്ങളെ കുറിച്ച് വിദഗ്ധരെ കൊണ്ട് ക്ളാസുകൾ നടത്തുക തുടങ്ങി വിവിധ പരിപാടികൾ 'മണ്ണിന്റെ കാവലാൾ' നടത്തി വരുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളമായി കൃഷിയെ സ്നേഹിക്കുന്ന ധാരാളം ആളുകൾ കൂട്ടായ്മയിൽ അംഗങ്ങളാണ്
0 Comments