Ticker

6/recent/ticker-posts

ഒന്നേമുക്കാൽ ലക്ഷം രൂപയും ലോറിയുമായി കാണാതായ യുവാവിനെ തൃശ്ശൂരിൽ നിന്ന് കണ്ടെത്തി

കാഞ്ഞങ്ങാട്: സ്ഥാപനത്തിൽ നിന്ന് ലോറിയും ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയുമായി കാണാതായ യുവാവിനെ ലോറിയടക്കം പോലീസ്തൃശ്ശൂരിൽ കണ്ടെത്തി
തെക്കിൽ ബെണ്ടിച്ചാൽ എയ്യളയിലെ വി.എം.അബ്ദുർ സത്താറിന്റെ സ്ഥാപനത്തിലെ ഡ്രൈവർ കോഴിക്കോട് ഫറൂഖിലെ കരുവാത്തുരുത്തി വസന്തന്റെ മകൻ വിപിൻദാസിനെ 35യാണ് കണ്ടെത്തിയത്.ഫെബ്രുവരി 3ന് രാവിലെ 8 മണി മുതൽ കാണാതാവുകയായിരുന്നു.
സത്താറിന്റെ സ്ഥാപനത്തിൽ നിന്ന് ജോലി ആവശ്യാർത്ഥം ലോറിയും പണവുമായി പോയ വിപിൻദാസനെ കുറിച്ച് 'ഒരു മാസമായി  വിവരമുണ്ടായിരുന്നില്ല. സത്താറിന്റെ പരാതിയിൽ മേൽപ്പറമ്പ പോലീസ് കേസെെടുത്ത് നടത്തിയഅന്വേഷണത്തിലാണ് കണ്ടെത്തിയത്. ഇൻസ്പെപെക്ടർ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്
സത്താർ ഏൽപ്പിച്ച പണം തിർന്നതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ ഡ്രൈവറായ വിപൻ ദാസ് തൃശ്ശൂരിൽ തങ്ങകയായിരുന്നുവെന്നാണ് സൂചന.
തൃശ്ശൂരിലെത്തിയ പോലീസ് ലോറിയും യുവാവിനെയും മേൽപ്പറമ്പിലെത്തിച്ചു
ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ട് കോടതിയിൽ ഹാജരാക്കും
Reactions

Post a Comment

0 Comments