Ticker

6/recent/ticker-posts

വരുമോ നീലേശ്വരത്തൊരു ഫയർസ് റ്റേഷൻ

നീലേശ്വരം | നീലേശ്വരത്തും പരിസരപ്രദേശങ്ങളിലെ പഞ്ചായത്തുകളിലും തീപിടിത്തം വർദ്ധിച്ചതോടെ നീലേശ്വരത്ത് ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്നവശ്യം ശക്തമായി. കഴിഞ്ഞ വർഷം നഗരസഭ ഭരണസമിതി നീലേശ്വരത്ത് ഫയർ സ്റ്റേഷൻ അനുവദിക്കണമെന്നവശ്യപ്പെട്ട് പ്രമേയം പാസാക്കി സർക്കാറിലേക്ക് അയച്ചിരുന്നു. ഭരണസമിതി സർക്കാറിൽ ആവശ്യമായ സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും  നടപടി യാകുന്നില്ല. ചൂട് വർദ്ധിച്ചതോടെ നീലേശ്വരത്തും പരിസരങ്ങളിലും  അടിക്കടി തീപിടിത്തമുണ്ടാവുകയാണ്.  കഴിഞ്ഞ ദിവസം നീലേശ്വരം റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറുഭാഗത്തെ കാടുമൂടിക്കിടന്നിടത്ത് തീപടർന്നത് പരിഭ്രാന്തി പരത്തി.  പുത്തരിയടുക്കം സബ് സ്റ്റേഷന് സമീപ വൻ തീപിടിത്തമുണ്ടായി.. സമീപത്തെ വൈദ്യുതി കമ്പിയിൽ നിന്നു തീപ്പൊരി ചിതറി വീണാണു തീപിടിച്ചത്. തീ പിടിച്ച പാറപ്പുല്ലിലേക്ക് കാറ്റു വീശിയതോടെ തീ പടർന്നു. നാട്ടുകാർ അടിയന്തിര ഇടപെടൽ നടത്തിയത് തൊട്ടടുത്ത വീട്ടിലേക്കു തീ പടരുന്നതു തടയാൻ കഴിഞ്ഞു.  കഴിഞ്ഞ മാസം ദേശീയ പാതക്കരികിൽ രണ്ട് തവണ തീപിടിത്തമുണ്ടായി  നീലേശ്വരത്തും പരിസരങ്ങളിലും തീപിടിത്തമുണ്ടായാൽ പത്ത് കിലോമീറ്ററുള്ള കാഞ്ഞങ്ങാട് നിന്നോ, 15 കിലോമീറ്ററുള്ള തൃക്കരിപ്പൂരിൽ നിന്ന് അഗ്നിരക്ഷാസേന യെത്തണം. . നീലേശ്വരത്ത് അഗ്നി രക്ഷാ സേന നിലയം ആരംഭിക്കുന്നതിന്   ചിറപ്പുറത്ത്  സ്ഥല പരിശോധന നടത്തിയിരുന്നു. തുടർ നടപടി ആയില്ല. അഗ്നി രക്ഷാ സേന നിലയമില്ലാത്ത ഏക നഗരസഭയായാണ് നീലേശ്വരം.  രക്ഷാ നിലയം ആരംഭിക്കുകയാണെങ്കിൽ  സൗകര്യവും ചെയ്ത് നൽകാൻ തയ്യാറെന്ന്  നഗരസഭ അറിയിച്ചിരുന്നു


പടം : നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്തെ തീയണയ്ക്കാൻ അഗ്നിരക്ഷാസേന എത്തിയപ്പോൾ.
Reactions

Post a Comment

0 Comments