കാഞ്ഞങ്ങാട്:ഉന്നത വിദ്യാഭ്യാസത്തിനായി ഉക്രയിനിൽ പോയ വിദ്യാർത്ഥികളുടെ വീട് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ കെ.വി മായാകുമാരി കൗൺസിലർമാരായ കെ ലത, ഫൗസിയ ഷെരിഫ്, പ്രഭാവതി എന്നിവർ സന്ദർശിച്ചു.ഗൃഹസന്ദർശനത്തോടെ രക്ഷിതാക്കളുടെ ആശങ്കകൾ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചു.നഗരസഭ പരിധിക്കകത്തെ വിദ്യാർത്ഥികളെ സുരക്ഷിതരായി നാട്ടിൽ തിരിച്ചെത്താൻ വേണ്ടുന്ന നടപടികൾ സ്വീകരിക്കാൻ
മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.
0 Comments