Ticker

6/recent/ticker-posts

ഡോ.എൻ പി രാജൻ മെമ്മോറിയൽ അവാർഡ് ഡോ. എവിരാമദാസ്, എം.ദാക്ഷായണി, ഗോകുലാനന്ദൻ, വേണുഗോപാലനും

കാഞ്ഞങ്ങാട്: ആതുരസേവന രംഗത്തെ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നവർക്കായി കാഞ്ഞങ്ങാട് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ഏർപ്പെടുത്തിയ ഡോ. എൻ. പി രാജൻ മെമ്മോറിയൽ അവാർഡ്  പ്രഖ്യാപിച്ചു. ഡി.എം.ഒ ഡോ.എ.വി രാമദാസ്, ജില്ലാ ആശുപത്രിയിലെ പബ്ലിക് ഹെൽത്ത് നഴ്സ് എം.ദാക്ഷായണി എന്നിവർക്കാണ് ആതുര സേവനരംഗത്തെ അവാർഡ്. പാലിയേറ്റീവ് ഹോം കെയർ ലീഡർ കെ.ഗോകുലാനന്ദനു പാലിയേറ്റീവ് രംഗത്തെ പ്രവർത്തനത്തിനും ജീവകാരുണ്യ രംഗത്തെ മികച്ച പ്രവർത്തനത്തിനു ഉദുമ അച്ചേരിയിലെ അംഗ പരിമിതൻ എ. വേണുഗോപാലിനും അവാർഡ് നൽകും. പത്തായിരം രൂപയും ഫലകവുമാണ് അവാർഡ്. കാഞ്ഞങ്ങാട് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി സ്ഥാപകനാണ് ഡോ. എൻ. പി രാജൻ. ഞായറാഴ്ച ( 20) വെെകിട്ട് മൂന്നിനു മേലാങ്കോട് ലയൺസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി അവാർഡുകൾ വിതരണം ചെയ്യും. കാഞ്ഞങ്ങാട് മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് സി.യൂസഫ് ഹാജിയെ ചടങ്ങിൽ ആദരിക്കും. വാർത്താ സമ്മേളനത്തിൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡൻ്റ് ടി. പത്മനാഭൻ, ഭാരവാഹികളായ സി. കുഞ്ഞിരാമൻ നായർ, എം. ശ്രീകണ്ഠൻ നായർ, നാസർ കൊളവയൽ, കെ. ടി ജോഷിമോൻ സംബന്ധിച്ചു.
Reactions

Post a Comment

0 Comments