രാജപുരംകള്ളാര്‍ പഞ്ചായത്ത് രാജപുരം മൃഗാശുപത്രിയിൽ ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് സിപി എം രാജപുരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ 7 ന് രാവിലെ 10ന് രാജപുരം മൃഗാശുപത്രിയിലേക്ക് മാർച്ചും, ധർണ്ണയും സംഘടിപ്പിക്കും. ഏറെ നാളുകളായി രാജപുരം മൃഗഡോക്ടറെ കുറിച്ച് ക്ഷീര കർഷകർ വലിയ പരാതിയാണ് ഉയർത്തുന്നത്. കന്നുകാലികൾക്ക് ആവശ്യമായ ചികിൽസ ഉറപ്പു വരുത്തുന്നതിന് കർഷകരുടെ വീടുകളിൽ എത്തി കന്നുകാലികൾക്ക് ചികിൽസ നൽകാൻ ഡോക്ടർ മടി കാണിക്കുന്നതായും, കർഷകർ വിളിച്ചാൽ ഫോൺ പോലും എടുക്കാത്ത സ്ഥിതിയാണ് ഉള്ളത് ഈ സാഹചര്യത്തിലാണ് സിപിഐ എമ്മിൻ്റെ നേതൃത്വത്തിൽ സമരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സമരം സിപി എം ഏരിയ കമ്മിറ്റി അംഗവുമായ പി ജി മോഹനൻ ഉദ്ഘാടനം ചെയ്യും.
0 Comments