Ticker

6/recent/ticker-posts

വീട് കവർച്ച ചെയ്ത സംഘം മടങ്ങിയത് കോഴിക്കറിയും ചീരക്കറിയും കൂട്ടി ഉച്ചഭക്ഷണവും കഴിഞ്ഞ്

കാഞ്ഞങ്ങാട്: മടിക്കൈ കാഞ്ഞിരപ്പൊയിലെ തണ്ണീർ പന്തലിൽ ടി. മാധവിയുടെ 46 വീട് കുത്തിതുറന്ന് ഷെൽഫിൽ നിന്ന് 30000 രൂപ കവർച്ച ചെയ്ത കുഞ്ഞിരപൊയിലെ അശോകനും ബസ് കണ്ടക്ടർ ബന്തടുക്കയിലെ മഞ ജുനാഥും മടങ്ങിയത് മാധവി വീട്ടിൽ തയ്യാറാക്കി വെച്ചിരുന്ന കോഴിക്കറിയും ചിരക്കറിയും കൂട്ടി സുഭിക്ഷമായ ഉച്ചഭക്ഷണവും കഴിഞ്ഞ്.
രാവിലെ തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിന് മുൻപ് ഭക്ഷണം തയ്യാറാക്കി വെച്ചു.ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷ്ടാക്കൾ പണം കവർന്നതിന് പുറമെ ഭക്ഷണവും കഴിച്ചതായി കാണുന്നത്.
മഞ്ജുജുനാ അറസ്റ്റിലായെങ്കിലും അശോകൻ പോലീസിന് പിടികൊടുക്കാതെ കാട്ടിൽ കഴിയുകയാണ്.
Reactions

Post a Comment

0 Comments